mp

അങ്കമാലി: യോർദ്ദനാപുരം വല്യാട്ടും ചിറ കാർണിവൽ സംഘടിപ്പിച്ചു. ചിറയ്ക്ക് സമീപം ചേർന്ന സാംസ്കാരിക സമ്മേളനം ബെന്നി ബഹനാൻ എം.പി.ഉദ്ഘാടനം ചെയ്തു. റോജി എം. ജോൺ എം.എൽ.എ മുഖ്യാതിഥിയായി. കാലടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷൈജൻ തോട്ടപ്പള്ളി തുറവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെസി ജോയ്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സിജോ ചൊവ്വരാൻ, വാർഡ് മെമ്പറും വല്യാട്ടും ചിറ കാർണിവൽ ചെയർമാൻ കൂടിയായ ബിനോയ് കൂരൻ, അനിക്കുട്ടൻ ചിന്താമണി, എൽദോസ് എം. ജോൺ, കിരൺ ഷാജി, ജസ്റ്റിൻ ജോർജ് എന്നിവർ സംസാരിച്ചു.