ആലുവ: അശോകപുരം പി.കെ. വേലായുധൻ മെമ്മോറിയൽ വിദ്യാവിനോദിനി ലൈബ്രറി സംഘടിപ്പിച്ച എം.ടി. വാസുദേവൻ നായർ അനുസ്മരണം പുരോഗമന കലാ സാഹിത്യ സംഘം ജില്ലാ കമ്മിറ്റി അംഗം ജയൻ മാലിൽ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് കെ.എ. ഷാജിമോൻ അദ്ധ്യക്ഷനായി. ജോയ് ആലുവ, കെ.എസ്. ജോമോൻ, എസ്.എ.എം. കമാൽ, സുനിൽ കടവിൽ, പി.ടി. ലെസ്ലി, എ.എം. അശോകൻ, എൻ.എസ്. അജയൻ എന്നിവർ സംസാരിച്ചു.