metro
കുസാറ്റിലേക്കുള്ള മെട്രോ ഫീഡർ ബസിന് ട്രയൽ റണ്ണിനിടെ സ്വീകരണം നൽകിയപ്പോൾ

കൊച്ചി: മെട്രോയുടെ കുസാറ്റ് ക്യാമ്പസിലേക്ക് ആരംഭിക്കുന്ന
ഫീഡർബസ് സർവീസ് ട്രയൽറൺ ആരംഭിച്ചു. കളമശേരി ടൗൺ മെട്രോ സ്റ്റേഷനിൽ നിന്നാരംഭിച്ച് തോഷിബ ജംഗ്ഷൻ, കുസാറ്റ് സ്‌കൂൾ ഒഫ് എൻജിനിയറിംംഗ് മെയിൻ ക്യാമ്പസ്, അമിനിറ്റി സെന്റർ വഴി അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസിൽ എത്തി തിരിച്ച് വീണ്ടും അതേവഴിയിൽ കളമശേരി ടൗണിൽ എത്തിച്ചേരും.
രാവിലേയും വൈകിട്ടും മൂന്ന് ട്രിപ്പുകൾ വീതമുണ്ടാകും. ബസിന്റെ ട്രയൽ റണ്ണിനു അദ്ധ്യാപകരും ജീവനക്കാരും സ്വീകരണം നൽകി. കൊച്ചി മെട്രോ അഡീഷണൻ ജനറൽ മാനേജർ ഗോകുൽ ടി.ജി, സജിത്ത് വിജയകുമാർ എന്നിവർ പങ്കെടുത്തു. അടുത്ത ആഴ്ച്ചയോടെ റെഗുലർ സർവീസ് തുടങ്ങും.