youth-wing
വ്യാപാരി വ്യവസായി ഏകോപനസമിതി പള്ളുരുത്തി യൂണിറ്റ് ക്രിസ്മസ്-പുതുവത്സരാഘോഷം യൂത്ത് വിംഗ് എറണാകുളം ജില്ലാ പ്രസിഡന്റ് പ്രദീപ് ജോസ് ഉദ്ഘാടനം ചെയ്യുന്നു.

കൊച്ചി: വഴിയോരക്കച്ചവടം തടയാൻ മോട്ടോർ വാഹനവകുപ്പ് നടപടി സ്വീകരിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി യൂത്ത് വിംഗ് ജില്ലാ പ്രസിഡന്റ് പ്രദീപ് ജോസ് ആവശ്യപ്പെട്ടു. നടപടി സ്വീകരിക്കുന്നില്ലെങ്കിൽ വ്യാപാരികൾ പ്രക്ഷോഭമാരംഭിക്കും. പള്ളുരുത്തി യൂണിറ്റ് ക്രിസ്മസ്- പുതുവത്സരാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യൂണിറ്റ് പ്രസിഡന്റ് പി.സി. സുനിൽകുമാർ അദ്ധ്യക്ഷനായി. യൂത്ത് വിംഗ് ജില്ലാ ട്രഷറർ അജ്മൽ കാമ്പായി, യൂണിറ്റ് ജനറൽ സെക്രട്ടറി കെ.പി. ജയിൻ, ട്രഷറർ ടി.എം. ഇബ്രാഹിം, വി.ഇ. മാത്യു, ഡെന്നി തോമസ്, കെ.യു. ജബീബ്, പി.എ. ഷാനവാസ്, കെ.എസ്. അജിത്ത്കുമാർ കെ.യു. സുധീർ, വി. ഉദയൻ, അന്ന ബാബു, പി.പി. വിനീത, മിൽട്ടൻ ഡിക്കോത്ത എന്നിവർ സംസാരിച്ചു.