chendamanglam-jn

പറവൂർ: പുതുവത്സരത്തിന് മുമ്പായി ചേന്ദമംഗലം കവലയിലെ കലുങ്ക് നിർമ്മാണം പൂർത്തിയാക്കി. ചേന്ദമംഗലം, കരിമ്പാടം ഭാഗത്തേയ്ക്കുള്ള അടച്ച റോഡ് ഇന്നലെ വൈകിട്ട് തുറന്നു. നവംബർ 26 നാണ് റോഡ് പൂർണമായും അടച്ചത്. 25 ദിവസത്തിനകം പൂർത്തിയാക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും പത്ത് ദിവസം വൈകിയാണ് തുറന്നത്. കലുങ്ക് നിർമ്മാണം ഇഴഞ്ഞതോടെ വ്യാപാരികൾ, രാഷ്ട്രീയ പാർട്ടികൾ ഉൾപ്പെടെയുള്ളവർ നിർമ്മാണം വൈകിയതിനെതിരെ സമരം സംഘടിപ്പിച്ചിരുന്നു. ഇതിനാലാണ് വേഗം തുറന്നത്. പറവൂർ നഗരസഭ ചെയർപേഴ്സൺ ബീന ശശിധരൻ, പൊതുമരാമത്ത് ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിലാണ് റോഡ് തുറന്ന് കൊടുത്തത്.