
കൊച്ചി: ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ, ആസ്റ്റർ ഗാർഡിയൻസ് ഗ്ലോബൽ നഴ്‌സിംഗ് അവാർഡിന്റെ നാലാം പതിപ്പ് പ്രഖ്യാപിച്ചു. 250,000 ഡോളർ സമ്മാനത്തുകയുള്ള അവാർഡിന് ലോകമെമ്പാടുമുള്ള രജിസ്റ്റേഡ് നഴ്സുമാർക്ക് അപേക്ഷിക്കാം. ആരോഗ്യ രംഗത്തിന് നഴ്‌സുമാർ നൽകിയ അതുല്ല്യമായ സംഭാവനകളെ ആദരിക്കുകയും ചെയ്യുന്നതാണ് പുരസ്‌ക്കാരം. അപേക്ഷിക്കാൻ: www.asterguardians.com. ഒരു പ്രൈമറി മേഖലയിലും, രണ്ട് സെക്കൻഡറി മേഖലകളിലും നടത്തിയ പ്രയത്നങ്ങൾ നഴ്‌സുമാർക്ക് പ്രതിപാദിക്കാം.
അപേക്ഷകരിൽ നിന്നും മികച്ച 10 പേരെ തെരഞ്ഞെടുത്ത് ഷോർട്ട് ലിസ്റ്റ് ചെയ്യുകയും അന്താരാഷ്ട്ര നഴ്‌സസ് ദിനത്തോടനുബന്ധിച്ച് 2025 മേയിൽ ജേതാവിനെ പ്രഖ്യാപിക്കുകയും ചെയ്യും.