പറവൂർ: കൂട്ടുകാട് സദ്ഗമയ ഗ്രന്ഥശാലയിൽ മഹാകവി കുമാരനാശാൻ ശതവർഷസ്മൃതി സംഗമത്തോടനുബന്ധിച്ച് നടന്ന പ്രഭാഷണവും പ്രശ്നോത്തരിയും താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് അജിത്കുമാർ ഗോതുരുത്ത് ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് ബെന്നി ജോസഫ് അദ്ധ്യക്ഷനായി. ജോഷി തോമസ്, പ്രജിത് അശോക്, ലിസ്യു ജോബ്, വി.ബി. പ്രിൻസ് എന്നിവർ സംസാരിച്ചു. ക്വിസ് മത്സരത്തിൽ കരിമ്പാടം ഡി.ഡി സഭ ഹൈസ്കൂൾ, ഫ്രണ്ട്സ് കൂട്ടുകാട്, റോസ് നഗർ റെസിഡന്റ്സ് അസോസിയേഷൻ എന്നിവർ വിജയികളായി.