തൃപ്പൂണിത്തുറ: മത്സ്യബന്ധനത്തിന് പോയ രണ്ട് തൊഴിലാളികൾ സഞ്ചരിച്ചിരുന്ന വള്ളം മറിഞ്ഞ് ഒരാൾ മരിച്ചു. എരൂർ പല്ലിമുറ്റത്ത് പുത്തൻതുണ്ടിയിൽ രാജന്റെ മകൻ ജയനാണ് (53) മരിച്ചത്. എരൂരിൽ കപ്പട്ടിക്കാവിനടുത്ത് നെടുങ്ങാപ്പുഴ വടക്ക് പുഴയിൽ ഇന്നലെ വൈകിട്ട് 5.30 ഓടെയായിരുന്നു അപകടം. വള്ളത്തിലുണ്ടായിരുന്ന പാമ്പാടിത്താഴം ലാലു നീന്തി രക്ഷപ്പെട്ടു. തുടർന്ന് റെസ്ക്യൂ ടീം നടത്തിയ തെരച്ചിലിൽ ജയന്റെ മൃതദേഹം കണ്ടെടുത്തു. ഇന്നലെ രാവിലെ മത്സ്യബന്ധനത്തിനുപോയ ഇരുവരും മത്സ്യം മാർക്കറ്റിൽ കൊടുത്ത് ഉച്ചയോടെ വീണ്ടും മത്സ്യബന്ധനത്തിന് പോയപ്പോഴായിരുന്നു അപകടം.
ജയന്റെ മൃതദേഹം എറണാകുളം ജനറൽ ആശുപത്രി മോർച്ചറിയിൽ. ഭാര്യ: ജയ. മകൻ: അഭിഷേക്. മാതാവ്: സുഭദ്ര.