
കൊച്ചി: മലയാളികൾക്ക് അഖില ഭാരത നാരായണീയ മഹോത്സവ സമിതിയും പ്രശാന്തി വിശ്വഭാരത ദർശന സേവാ ട്രസ്റ്റും സംയുക്തമായി ഏർപ്പെടുത്തിയ ശ്രീമദ് നാരായണീയ ശ്രേഷ്ഠാചാര്യ പുരസ്‌കാരം മിസോറം മുൻ ഗവർണർ കുമ്മനം രാജശേഖരൻ സമ്മാനിച്ചു. മംഗളം രാമസ്വാമി, ഗിരിജാ രാജൻ, ജി. മീന, കാരിയം സോമശേഖരൻ, ടി പി സുമംഗല, കെ എസ് വിജയലക്ഷ്മി , ടി എൻ സരസ്വതിയമ്മ , ഡോ. കെ എസ് സരസ്വതി , ഗീത ഒ നായർ , ഉത്തമ കെ.നമ്പൂതിരി, സുമതി നായർ , രമാദേവി , പത്മകുമാരി , വനജ മോഹനൻ എന്നിവരാണ് പുരസ്‌കാരം ഏറ്റുവാങ്ങിയത്.