
റിസർവ്വ് ബാങ്ക് ഗവർണർ എന്ന നിലയിൽ ഇന്ത്യൻ കറൻസി നോട്ടുകളിൽ ഒപ്പിടുന്ന മൻമോഹൻ സിംഗ് എന്ന പേരായിരിക്കും ഇന്ത്യയിലെ സാധാരണക്കാരുടെ മനസിലേക്ക് ആദ്യം കടന്നു വന്നിരിക്കുക.പി.വി.നരസിംഹറാവു വിന്റെ മന്ത്രിസഭയിൽ ധനകാര്യമന്ത്രിയെന്ന നിലയിൽ തിളങ്ങിയതോടെ ഒട്ടും ശബ്ദമുയർത്താതെ സംസാരിക്കുന്ന സൗമ്യ വ്യക്തിത്വത്തിനുടമയായ മൻമോഹൻസിംഗ് രാജ്യത്തിനു കൂടുതൽ സുപരിചിതനായി .ഇന്ത്യൻ വിപണിയെ കരുത്തുറ്റതാക്കി മാറ്റിയ ഉദാരവത്ക്കരണ നയങ്ങൾ മൻമോഹൻ സിംഗിന്റെ പ്രാഗത്ഭ്യത്തിന്റെ തെളിവായിരുന്നു.പ്രധാനമന്ത്രിയായതോടെ അവ കൂടുതൽ വിപുലമായി നടപ്പിലാക്കാൻ
അദ്ദേഹത്തിനായി.ലോകത്തിൽ അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥയുള്ള രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറിയതിന്റെ അടിസ്ഥാനം ധനമന്ത്രി എന്ന നിലയിൽ 1991 ജൂലായ് 24 മൻമോഹൻ സിംഗ് അവതരിപ്പിച്ച ബഡ്ജറ്റായിരുന്നു.
മൻമോഹനോമിക്സ് എന്ന് വിശേഷിപ്പിക്കപ്പെട്ട നവ ലിബറൽ നയങ്ങൾക്ക് എന്നു ഒരു മാനുഷികമുഖം നൽകാൻ മൻമോഹൻസിംഗ് പ്രത്യേകം ശ്രദ്ധിച്ചിരുന്നു.
അതിനു കാരണമായി അദ്ദേഹം പറഞ്ഞത് താൻ ഗ്രാമത്തിൽ ജനിച്ച് വളർന്നവനാണെന്നായിരുന്നു.താൻ ജനിച്ചപ്പോൾ ആ ഗ്രാമത്തിൽ വൈദ്യുതി ഇല്ലായിരുന്നു.
കുടിവെള്ളമില്ലായിരുന്നു.റേഷൻ കടകൾ ഇല്ലായിരുന്നു, നല്ല റോഡുകളില്ലായിരുന്നു.മൈലുകൾ നടന്നാണ് താൻ സ്കൂളിൽ പോയതുപോലും.ആ ജീവിതം താൻ മറന്നിട്ടില്ല.അതുകൊണ്ട് ഏത് സാമ്പത്തിക ഉദാരവത്ക്കരണ നയവും സാധാരണക്കാരനെ അവഗണിച്ചുകൊണ്ടാവില്ല. പ്രധാനമന്ത്രിയെന്ന നിലയിൽതൊഴിലുറപ്പ് നിയമം, സ്ത്രീകൾക്ക് വിദ്യാഭ്യാസാവകാശ നിയമം,ഭക്ഷ്യ സുരക്ഷാ നിയമം എന്നീ മൂന്ന് സുപ്രധാന നിയമങ്ങൾ അദ്ദേഹം കൊണ്ടുവന്നു..യു.എൻ.ഉപദേശകനായും
ഇന്ത്യയുടെ ആസൂത്രണ കമ്മിഷൻ ഉപാദ്ധ്യാക്ഷനയാുമൊക്കെ വിപുലമായ അനുഭവ സമ്പത്തോടെയാണ് മൻമോഹൻ ഭരണത്തിലേക്ക് വന്നത്.ഓക്സ്ഫഡിൽ നിന്ന്
ലഭിച്ച ഡോക്ടറേറ്റും ഉൾപ്പെടെ ആരെയും വിസ്മയിപ്പിക്കുന്ന വിജ്ഞാനത്തിന്റെ ഉറവിടമായിരുന്നു.അതെ സമയം ജെന്റിൽമാനും.ഡീസന്റ്മാനെന്നാണ് ഒബാമ മൻമോഹൻസിംഗിനെ വിശേഷിപ്പിച്ചത്