തൊടുപുഴ: മലങ്കര ടൂറിസം ഹബ്ബിൽ 21 മുതൽ 31 വരെ ക്രിസ്തുമസ് ന്യൂഇയർ ആഘോഷ പരിപാടികളുടെ ഭാഗമായി മലങ്കര ഫെസ്റ്റ് സംഘടിപ്പിക്കുന്നു. താൽപര്യമുള്ള വ്യക്തികൾ സ്ഥാപനങ്ങളിൽ നിന്നും താൽപര്യ പത്രം ക്ഷണിച്ചാണ് ഫെസ്റ്റ് സംഘടിപ്പിക്കുന്നത്. ഫെസ്റ്റിന്റെ ഭാഗമായി വിവിധ സ്റ്റാളുകളും, കലാപരിപാടികളും നടത്തേണ്ടതാണ്. ഫെസ്റ്റ് നടത്തുവാൻ മലങ്കര ടൂറിസം ഹബ്ബിൽ അനുവദിച്ച് നൽകുന്ന സ്ഥലത്തിന്റെ വാടക തുകയാണ് താൽപര്യപത്രത്തിൽ എഴുതേണ്ടത്. ഇതോടൊപ്പം വിശദമായ പദ്ധതി റിപ്പോർട്ടും ലഭ്യമാക്കണം. താൽപര്യമുള്ള വ്യക്തികൾ,സ്ഥാപനങ്ങൾ ഏഴിന് ഉച്ചയ്ക്ക് 1 വരെ താൽപര്യപത്രം മലങ്കര ടൂറിസം ഹബ്ബിനോട് ചേർന്ന ഓഫീസിൽ നൽകാവുന്നതാണെന്ന് ഡി .ടി .പി .സി സെക്രട്ടറി അറിയിച്ചു. ഫോൺ: 9447822405