
മൂന്നാർ: ഗവ. എൽ.പി സ്‌കൂളിന്റെ പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായി സ്‌കൂൾ വളപ്പിൽ ഫല വൃക്ഷ തൈകൾ നട്ടു. മുതിർന്ന പൂർവ്വ വിദ്യാർത്ഥിനി പി സൗമിത്രി തൈ നട്ടു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ അഡ്വ. എം ഭവ്യ, പഞ്ചായത്ത് പ്രസിഡന്റ് ദീപ രാജ്കുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗം ജാക്വിലിൻ മേരി, പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ റീന മുത്തുകുമാർ, സണ്ണി ഇലഞ്ഞിക്കൽ തുടങ്ങിയവർ പങ്കെടുത്തു.