കട്ടപ്പന: എഴുത്തുകാരുടെയും, പത്രപ്രവർത്തകരുടെയും, സാഹിത്യകാരുടെയും, സാമൂഹിക പ്രവർത്തകരുടെയും സംയുക്ത വേദിയായ വേൾഡ് ലിറ്ററച്ചർ ഫോറത്തിന്റെ പഠന പാഠ്യേതര പ്രവർത്തനങ്ങളിൽ മികവ് പുലർത്തുന്ന സ്‌കൂളുകൾക്ക് നൽകുന്ന അവാർഡ് മുരിക്കാട്ടുകുടി ഗവ. ഹയർ സെക്കന്ററി സ്‌കൂളിന് ലഭിച്ചു.ചൊവ്വാഴ്ച രാവിലെ 10ന് സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന ചടങ്ങിൽ മന്ത്രി റോഷി അഗസ്റ്റിൻ അവാർഡ് വിതരണം ചെയ്യും . വിവിധ മേഖലകളിൽ പ്രാഗൽഭ്യം തെളിയിച്ചവരെയും ആദരിക്കും. ലിറ്ററേച്ചർ ഫോറം ദേശീയ ചെയർമാൻ തോമസുകുട്ടി പുന്നൂസ്, എം.ജി.എം ഗ്രൂപ്പ് ചെയർമാൻ ഗീവർഗീസ് യോഹന്നാൻ, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ. ടി. ബിനു, വൈസ് പ്രസിഡന്റ് ആശാ ആന്റണി, പഞ്ചായത്ത് പ്രസിഡന്റ് സരേഷ് കുഴിക്കാട്ട്, ബ്ലോക്ക് പഞ്ചായത്തംഗം ജലജ വിനോദ് , സ്റ്റാന്റിംഗ് കമ്മറ്റി അദ്ധ്യക്ഷ തങ്കമണി സരേന്ദ്രൻ, പ്രിൻസിപ്പൽ സരേഷ് കൃഷ്ണ, ഹെഡ് മാസ്റ്റർ മുനിസ്വാമി, സിജോ എവറസ്റ്റ്, വേൾഡ് ലിറ്ററെച്ചർ ഫോറം ഭാരവാഹികളായ തോമസ് മാമൻ, സമദ് മേപ്പുറത്, ഷാജി തേകാട്ടിൽ, വൈദ്യൻ ബിജു മാത്യു തുടങ്ങിയവർ പ്രസംഗിക്കും.