sahaodaya-badminton

തൊടുപുഴ: ചുങ്കം ബാഡ്മിന്റൺ അക്കാദമിയിൽ വിമല പബ്ലിക് സ്‌കൂളിന്റെ നേതൃത്വത്തിൽ നടന്ന സെൻട്രൽ കേരള സഹോദയ ദ്വി ദിന ബാഡ്മിന്റൺ ചാമ്പ്യൻഷിപ്പിൽ തൊടുപുഴ വിമല പബ്ലിക് സ്‌കൂൾ ചാമ്പ്യന്മാരായി. അങ്കമാലി നൈപുണ്യം പബ്ലിക് സ്‌കൂളാണ് ഫസ്റ്റ് റണ്ണറപ്പ്.സി.കെ.എസ് പ്രസിഡന്റ് ഫാ. മാത്യു കരീത്തറ സി.ഐ.എം. അദ്ധ്യക്ഷത വഹിച്ചു. എറണാകുളം ക്രൈം ബ്രാഞ്ച് ഡിവൈ.എസ്.പി റിയാസ് സമ്മാനങ്ങൾ വിതരണം ചെയ്തു. വിമല പബ്ലിക് സ്‌കൂൾ പ്രിൻസിപ്പൽ സി. എലൈസ് സ്വാഗതവും സി.കെ.എസ് സ്‌പോർട്സ് കോഡിനേറ്റർ സുഭാഷ് സി. സി കൃതജ്ഞതയും പറഞ്ഞു. ബാഡ്മിന്റൺ വേൾഡ് ഫെഡറേഷൻ കോച്ച് സാജൻ സ്റ്റീഫൻ, ജില്ല ബാഡ്മിന്റൺ ഷട്ടിൽ അസോസിയേഷൻ ഡെപ്യൂട്ടി റഫറി ബിലീഷ് സുകുമാർ ,വിമല പബ്ലിക് സ്‌കൂൾ ഫിസിക്കൽ എജ്യൂക്കേഷൻ അദ്ധ്യാപകരായ സുബിൻ എസ്, സാന്റോ സാജു, അജീഷ്, ഡോൺ ജോൺ എന്നിവർ പങ്കെടുത്തു. 32 സ്‌കൂളുകളിൽ നിന്നായി 350 ൽ അധികം വിദ്യാർത്ഥികൾ പങ്കെടുത്തു.