ഇടുക്കി: തൂക്കുപാലം കമ്പംമെട്ട് റോഡ് ബി.എം ആന്റ് ബിസി നിലവാരത്തിൽ ഉയർത്തുന്ന പ്രവർത്തിയുടെ ഭാഗമായി തൂക്കുപാലം ബാലഗ്രാം റോഡിൽ സർവ്വീസ് സ്‌റ്റേഷനോട് ചേർന്നുളള കലുങ്ക് പുനർ നിർമ്മിക്കുന്നതിനാൽ ഇന്ന് മുതൽ 50 ദിവസത്തേക്ക് തൂക്കുപാലം മുതൽ ബാലഗ്രാം വരെയുളള റോഡിലൂടെയുളള ഗതാഗതം പൂർണ്ണമായും നിരോധിച്ചു.ഈ കാലയളവിൽ വാഹനങ്ങളുടെ റൂട്ട് ഇപ്രകാരംപുനഃക്രമീകരിക്കണം.തൂക്കുപാലത് നിന്നും ബാലഗ്രാം വഴി കട്ടപ്പനക്ക് പോകേണ്ട വലിയ വാഹങ്ങൾ മുണ്ടിയെരുമ ദേവഗിരി പാമ്പാടുംപാറ വഴി കട്ടപ്പന പോകണം .കട്ടപ്പനയിൽ നിന്നും ബാലഗ്രാം വഴി തൂക്കുപാലം പോവേണ്ട വലിയ വാഹങ്ങൾ കട്ടപ്പന പാമ്പാടുംപാറ ദേവഗിരി മുണ്ടിയെരുമ വഴി തൂക്കുപാലം പോകണം .ബാലഗ്രാമിൽ നിന്നും തൂക്കുപാലം വരേണ്ട ചെറു വാഹങ്ങൾ മാർക്കറ്റ് റോഡ് വഴി തൂക്കുപാലത്ത് എത്തണം. തമിഴ് നാട്ടിൽ നിന്നും തൂക്കുപാലത്തേക്ക് എത്തേണ്ട വാഹങ്ങൾ ശാന്തിപുരത്തുനിന്നും ബാലൻപിള്ള സിറ്റി വഴി തൂക്കുപാലത്തേക്ക് എത്തുക.