വെള്ളത്തൂവൽ : ഗ്രാമപഞ്ചായത്ത്‌കേരളോത്സവം 6, 7. 8 തീയതികളിൽ നടക്കും.6 ന് രാവിലെ 10 മുതൽ കലാ മത്സരങ്ങൾ വെള്ളത്തൂവൽ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിലും ചെസ്സ്, പഞ്ചഗുസ്തി എന്നീ മത്സരങ്ങൾ വെള്ളത്തൂവൽ എ.കെ.ജി ലൈബ്രറി നടക്കും. 7 ന് രാവിലെ 10 മുതൽ കായിക മത്സരങ്ങൾതോക്കുപാറ സെന്റ്. സെബാസ്റ്റ്യൻ ഹൈസ്‌കൂളിലും10 മുതൽ ഷട്ടിൽ ബാഡ്മിന്റൺ മത്സരം ഓടക്കാസിറ്റിഗോൾഡൻ ക്ലബ്ബിലും നടക്കും അന്നേ ദിവസം രാവിലെ 10 മുതൽവോളിബോൾ മത്സരം ഈട്ടിസിറ്റി കമ്മ്യൂണിറ്റി ഹാൾ ഗ്രൗണ്ടിലും അന്നേദിവസം രാവിലെ 10 മുതൽ ഫുട്‌ബോൾ മത്സരംതോക്കുപാറ ഹൈസ്‌കൂൾ ഗ്രൗണ്ടിലും നടക്കും . 8 ന് ട്വന്റി 20 ക്രിക്കറ്റ് മത്സരം രാവിലെ 10 മുതൽതോക്കുപാറ ഹൈസ്‌കൂൾ ഗ്രൗണ്ടിലാണ് നടക്കുക.മത്സരങ്ങളിൽ പങ്കെടുക്കാൻതാല്പര്യമുള്ള യുവജനങ്ങൾ www Kerala.com എന്ന വെബ്‌സൈറ്റിൽപേര് രജിസ്റ്റർ ചെയ്യണമെന്ന് സംഘാടകസമിതി ചെയർമാൻ ഷിബി എൽദോസ് , ജനറൽ കൺവീനർ പി .കെ സതീഷ് കുമാർ എന്നിവർ അറിയിച്ചു.