കഞ്ഞിക്കുഴി : റവന്യൂ ജില്ലാ . കലോത്സവത്തിന് കഞ്ഞിക്കുഴിയിൽ കൊടിയിറങ്ങിയപ്പോൾ അത് നാടിന്റെ ഒരുമയുടെ വിജയവും ജനഹൃദയങ്ങൾഏറ്റെടുത്തമേളയുമായി .പിന്നാക്ക പ്രദേശമായ കഞ്ഞിക്കുഴിയിൽ കലോത്സവം നടത്താൻ കഴിയുമോ എന്ന ആശങ്കയും ഉയർന്നിരുന്നു. 'ആതിഥേയരായ കഞ്ഞിക്കുഴി ശ്രീനാരായണ ഹയർ സെക്കൻഡറി സ്‌കൂളും, സ്‌കൂൾ മാനേജ്‌മെന്റ്, സംഘാടകരും മികവാർന്ന പ്രവർത്തനമാണ് മേളയുടെ വിജയത്തിനായി നടത്തിയത്.4000'ത്തോളം കുട്ടികൾ പങ്കെടുക്കുന്ന കലോത്സവം ഇവിടെ നടത്തി വിജയിപ്പിക്കാൻ ആകുമോ എന്ന ആശങ്കയും ജനിപ്പിച്ചിരുന്നു.എസ്എൻഡിപി യോഗം തൊടുപുഴ യൂണിയൻ ചെയർമാനും സ്‌കൂൾ മാനേജരുമായ ബിജു മാധവൻ കലോത്സവ നടത്തിപ്പിന് ആവശ്യമായ സൗകര്യങ്ങൾ ചെയ്തു കൊടുക്കുമെന്ന് അധികൃതർക്ക് ഉറപ്പ് നൽകി. നിശ്ചയദാർഢ്യത്തിന് കരുത്തേകി സ്‌കൂൾ മേധാവികളും അധ്യാപകരും കുട്ടികളും കഠിനാധ്വാനം ചെയ്‌പ്പോൾ അവരോട് ചേർന്ന് നിന്നു കൊണ്ട് കഞ്ഞിക്കുഴി നിവാസികളും വിവിധ സംഘടനകളും ഒത്തൊരുമയോടെ പ്രവർത്തിച്ചത് ഒരു പുതു ചരിത്രം കൂടിയായി.പൊലീസിന് പുറമേ എൻ.സി.സി ,എസ് .പി. സി സ്‌കൗട്ട് ,പി എ അംഗങ്ങളും ചേർന്ന് സുരക്ഷയും ഗതാഗ നിയന്ത്രണവും പാർക്കിങ്ങും കൃത്യമായ ആസൂത്രണ മികവോടെ ഒരുക്കി. അദ്ധ്യാപകരും വോളണ്ടിയേഴ്സും ചേർന്ന് ഹെൽപ്പ് ഡെസ്‌ക് കൃത്യവും ചാടുല വുമായ പ്രവർത്തനത്തിലുടെ പന്ത്രണ്ടോളം വേദികളിലും ഗ്രീൻ റൂമിലും ഊട്ടുപുരയിലും എത്തിക്കാൻ സദാ സമയവും ജാഗരൂകരായി . സ്‌കൂളിലെ അദ്ധ്യാപകർ വികസിപ്പിച്ച മൊബൈൽ ആപ്ലിക്കേഷൻ കലോത്സവ വിവരങ്ങളും വേദികളുടെ ഗൂഗിൾ മാപ്പടക്കം വിരൽതുമ്പിൽ ലഭ്യമാകുന്ന വിധം സജ്ജികരിച്ചിരു ന്നു. സ്‌കൂൾ എൻഎസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ഇമ്മിണി നല്ല രുചി സ്റ്റാളും സൗജന്യ മൊബൈൽ ചാർജിങ് സെന്ററും മികവോടെ പ്രവർത്തിച്ചു. ഗ്രീൻ പ്രോട്ടോ ക്കോൾ പാലിക്കുവാൻ ഹരിതകർമ്മ സേനയുടെ മേൽ നോട്ടത്തിൽ പരിസരം വൃത്തിയാക്കി . അലോപ്പതി ആയുർവേദ ഡോക്ടർമാരും നഴ്സുമാരും സേവന സന്നദ്ധരായി. കഞ്ഞിക്കുഴി മർച്ചന്റ് അസോസി യേഷൻ ആംബുലൻസ് ഉൾപ്പെടെ നൽകിയതും സഹായമായി. കഅഞ്ചുനാൾ ദീപാലങ്കാര പ്രഭയിൽ മുങ്ങിക്കുളിച്ച് വർണ്ണം വിതറിയ സ്‌കൂളും കലോത്സവും ചിലമ്പൊലി ശബ്ദവും താളവും മേളവും ഒക്കെ ജനഹൃദ യങ്ങളിൽ കുളിർമയായി അവ ശേഷിക്കും. വലിയ മേളകൾ ജന പങ്കാളി ത്ത ത്തോടെ ഗ്രാമിണ മേഖലയിലും വിജയ കരമായി നടത്താൻ കഴിയുമെന്ന് തെളിയിച്ചാണ് കലോൽസവം കൊടിയിറങ്ങിയത്.