vazhakkan

തൊടുപുഴ: മഹിള കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് ജെബി മേത്തർ എം.പി നയിക്കുന്ന മഹിള സാഹസ് കേരള യാത്ര സംഭാവന കൂപ്പണിന്റെ ഉദ്ഘാടനം കെ.പി.സി.സി രാഷ്ട്രീയ കാര്യ സമതി അംഗം ജോസഫ് വാഴക്കൻ തൊടുപുഴയിൽ നിർവ്വഹിച്ചു. ജില്ലാ പ്രസിഡണ്ട് മിനി സാബു അധ്യക്ഷത വഹിച്ച യോഗം കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം ജോസഫ് വാഴക്കൻ ഉദ്ഘാടനം ചെയ്തു . അഡ്വ.ജെബി മേത്തർ എം.പി യാത്ര സംസാരിച്ചു മഹിള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി നിഷാ സോമൻ, മുൻ ഡിസിസി പ്രസിഡണ്ട് റോയി കെ പൗലോസ്, സംസ്ഥാനവൈസ് പ്രസിഡണ്ട് അഡ്വ. മിനിമോൾ , സംസ്ഥാന ട്രഷറർ പ്രേമ, സംസ്ഥാന സെക്രട്ടറി ജയലക്ഷ്മി, ബ്ലോക്ക് പ്രസിഡണ്ട് പത്മാവതി , ജില്ലാ ഭാരവാഹികൾ ബിന്ദു പ്രസന്നൻ , നൈസി തോമസ്, സുനി സാബു എന്നിവർ സംസാരിച്ചു