road

തൊടുപുഴ:കാരിക്കോട് മുതൽ മലങ്കര ഗേറ്റ് വരെ 4.5 കോടി രൂപചിലവഴിച്ച് ആധുനിക രീതിയിൽ നിർമ്മാണം പൂർത്തീകരിക്കുമെന്ന് പ്രഖ്യാപിച്ച് 4 മാസം മുന്നേ പണികൾ ആരംഭിച്ച കാരിക്കോട് തെക്കുംഭാഗം റോഡ് നിർമ്മാണം വകുപ്പുകൾ തമ്മിലുള്ള തർക്കത്തിൽ പെട്ട് നിലച്ച അവസ്ഥയിലാണ്. കാരിക്കോട് മുതൽ കാപ്പിത്തോട്ടം കുരിശു പള്ളി വരെയും തടിപ്പാലം മുതൽ 100 മീറ്റർ ദൂരവും ഉൾപ്പെട്ടെ 400 മീറ്റർ ദൂരം പൈപ്പ് ലൈൻ മാറ്റി സ്ഥാപിക്കുവാൻ വാട്ടർ അതോറിറ്റി തയ്യാറാകാത്തതാണ് പണി നിലയ്ക്കാൻ പ്രധാന കാരണം. രണ്ട് മാസം മുമ്പ് പി.ഡബ്ല്യു.ഡി വാട്ടർ അതോറിറ്റിയിൽ പ്രസ്തുത പണികൾ ചെയ്യുന്നതിനുള്ള പണം അടച്ചെങ്കിലും വാട്ടർ അതോറിറ്റി അധികൃതർ തിരിഞ്ഞു നോക്കിയില്ലന്നാണ് പ്രധാന ആക്ഷേപം. കെ.എസ്.ഇ.ബിയും നിഷേധാത്മക സമീപനം സ്വീകരിച്ചു. ആറ് വൈദ്യുതി പോസ്റ്റുകൾ മറേണ്ടത് ഇവരുടെ നേതൃത്വത്തിലാണ്. എന്നാൽ പലതവണ സമീപിച്ചിട്ടും എസ്റ്റിമേറ്റ് പോലും തയ്യാറാക്കി നൽകാൻ ഇവർ തയ്യാറായില്ല. ഇതിനിടെ കരാറുകാരന്റെ എഗ്രിമെന്റ് പ്രകാരമുള്ള കാലാവധിയും അവസാനിച്ചു. റോഡ് നിർമ്മാണത്തിന് പ്രധാന തടസ്സം സൃഷ്ടിക്കുന്ന വാട്ടർ അതോറിറ്റി അധികൃതർക്കെതിരെ സി.പി.എം നേതൃത്വത്തിൽ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്ന് ലോക്കൽ സെക്രട്ടറി ടി.എം. മുജീബ് അറിയിച്ചു.