vazha
കക്കാട്ടുകട അഞ്ചുരുളി റോഡിലെ ഗർത്തത്തിൽ പ്രദേശവാസികൾ വാഴവെച്ച് പ്രതിഷേധിക്കുന്നു.

കട്ടപ്പന :ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ഒന്നായ കാഞ്ചിയാർ അഞ്ചുരുളിയിലേക്കുള്ള പാതയാണ് നാളുകളായി ശോച്യാവസ്ഥയിൽ തുടരുന്നത്. നിരവധി പരാതികളും നിവേദനകളും അധികാരികൾക്ക് മുമ്പാകെ സമർപ്പിച്ചിട്ടും നടപടി ഇല്ല . പാത കുണ്ടും കുഴിയുമായി ഏറെ ദുഷ്‌കരമായ് മാറിതോടെയാണ് പ്രദേശവാസികൾ പ്രതിഷേധവുമായി രംഗത്ത് വന്നത്. കക്കാട്ടുകട അഞ്ചുരുളി റോഡിൽ ജോണിക്കടയിൽ നിന്നും പ്രകടനം നടത്തി. തുടർന്ന് റോഡിലെ ഗർത്തത്തിൽ വാഴനട്ട് പ്രതിഷേധിച്ചു. നിലവിൽ ജില്ലാ പഞ്ചായത്തിന്റെ അധീനതയിലാണ് പാത. നിരവധി പരാതികളുമായി രംഗത്തുമ്പോൾ പരസ്പരം പഴിചാരുകയാണ് പഞ്ചായത്ത് അധികൃതർ .മെയിന്റനൻസ് നടത്താൻ പോലും ശ്രമിക്കുന്നില്ലന്നും പ്രദേശവാസികൾ പറയുന്നു. സ്‌കൂൾ വിദ്യാർത്ഥികൾ ഉൾപ്പെടെ വലിയ യാത്ര ക്ലേശമാണ് സഹിക്കുന്നത്. കൂടാതെ അടിയന്തര സാഹചര്യത്തിൽ ആശുപത്രി ആവശ്യങ്ങൾക്ക് ഉൾപ്പെടെ ടാക്സി വാഹനങ്ങളെ വിളിച്ചാൽ റോഡിന്റെ ശോച്യാവസ്ഥ മൂലം പലരും അവഗണിക്കുകയാണ്.
കെ.എസ്ആർടിസിയുടെ ബസ്അ ടക്കം നിരവധി വിനോദസഞ്ചാര പാക്കേജുകൾ മേഖലയിലൂടെ കടന്നു പോയിരുന്നു. റോഡിന്റെ ശോച്യാവസ്ഥ മൂലം ഇവയെല്ലാം നിർത്തേണ്ട സാഹചര്യമാണ് നിലവിലുള്ളത്. മേഖലയിലേക്ക് എത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണത്തിലും കുറവ് വന്നിരിക്കുകയാണ്. ഇത് അഞ്ചുരുളിയെ ആശ്രയിച്ച് ഉപജീവനം നടത്തിയിരുന്ന വ്യാപാരികളെയും പ്രതിസന്ധിയിലാക്കി. വിനോദസഞ്ചാരികളെയും പ്രദേശവാസികളെയും വലക്കുന്ന പാതയുടെ ശോച്യാവസ്ഥ അടിയന്തരമായി പരിഹരിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യംഗ്രാമ പഞ്ചായത്ത് അംഗം ഷാജി വേലംപറമ്പിൽ, പ്രദേശവാസികളായ ജിമ്മിച്ചൻ ഇളംതുരുത്തിയിൽ, അനിത സത്യൻ, ഗിരിജ അനീഷ്, ജോയ് ആനത്താനം, മോനിച്ചൻ മുട്ടത്ത്, ബിനോയ് പതിപ്പള്ളിയിൽ, ലാലിച്ചൻ മുട്ടത്ത്, സോണിയ ജോബി, ജോസ് പ്ലാപ്പറമ്പിൽ, റെജി പാലപ്ലാക്കൽ തുടങ്ങിയവർ പ്രതിഷേധ പരിപാടിക്ക് നേതൃത്വം നൽകി.