
കഞ്ഞിക്കുഴി:ആം ആദ്മി പാർട്ടി ജില്ലാ കമ്മിറ്റിയുടെയും കിസാൻ വിംഗിന്റെയും ആഭിമുഖ്യത്തിൽ ആറു ദിവസങ്ങളിലായി ജില്ലയിലെ മലയോരമേഖലയിൽ നടത്തിയ പദയാത്രക്ക് സമാപനമായി.കേരളത്തിലെ വിവിധ സ്വതന്ത്ര കർഷ സംഘടന നേതാക്കൾ പങ്കെടുത്ത് സംസാരിച്ച പദയാത്രയിൽ ജില്ലയിലെ ഭൂമി പ്രശ്നങ്ങളും, വന്യമൃഗ ജീവി ശല്യവും,സഹകരണ ബാങ്കുകളുടെ തകർച്ചയും ചർച്ച ചെയ്യപ്പെട്ടു.ആം ആദ്മി പാർട്ടി ജില്ലാ പ്രസിഡന്റ് അഡ്വ.ബേസിൽ ജോൺ,കിസാൻ വിംഗ് സ്റ്റേറ്റ് കോർഡിനേറ്റർ മാത്യു ജോസ് എന്നിവർ നേതൃത്വം നൽകി. ആറാം ദിനം ആം ആദ്മി പാർട്ടി സംസ്ഥാന പ്രസിഡന്റ് അഡ്വ.വിനോദ് മാത്യു വിൽസൺ മുഴുവൻ സമയ പദയാത്രികനായി പങ്കെടുത്തു. അഡ്വ.ബേസിൽ ജോൺ അദ്ധ്യക്ഷത വഹിച്ചു. സമാപന യോഗം എ.എ.പി സംസ്ഥാന പ്രസിഡന്റ് അഡ്വ. വിനോദ് മാത്യു വിൽസൺ ഉദ്ഘാടനം ചെയ്തു.പോരാട്ടവേദി ചെയർമാൻ റസാക്ക് ചൂര വേലി മുഖ്യ പ്രഭാഷണം നടത്തി. എ.എ.പി സംസ്ഥാന കിസാൻ വിംഗ് കോർഡിനേറ്റർ മാത്യു ജോസ് ആമുഖപ്രസംഗവും സംസ്ഥാന ഓർഗനൈസിങ് സെക്രട്ടറി നവീൻ ജി നാദാമണി ആശംസയും സിബി അറക്കാട്ട് നന്ദിയും പറഞ്ഞു.