തൊടുപുഴ:സർവ്വീസിൽ നിന്നും വിരമിച്ച സായുധ സേനാംഗങ്ങളുടെ സൗഹൃദസംഗമം തൊടുപുഴയിൽ നടന്നു.1987 ബാച്ച് ഇടുക്കി ജില്ലാ സായുധസേനാംഗങ്ങളായിരുന്നവരാണ് തൊടുപുഴ പാപ്പൂട്ടി ഹാളിൽ ഒത്തുകൂടിയത്. സൗഹൃദ സംഗമം റിട്ട.ഡിവൈ.എസ്.പി പാർത്ഥസാരഥിപിള്ള ഉദ്ഘാടനം ചെയ്തു.റിട്ട.സായുധ സേനാംഗം അനിൽ കെ.എൽ അദ്ധ്യക്ഷത വഹിച്ചു. റിട്ട.സായുധ സേനാംഗങ്ങളായ ഭാസ്‌കരൻനായർ, പി.ജി.സനൽകുമാർ, ഹരി.ജി.എസ്, ശങ്കർ, സുരേന്ദ്രൻ, ജോർജ് കെ.സി, സാജൻ.എസ് എന്നിവർ പ്രസംഗിച്ചു.