netball

തൊടുപുഴ : 22, 23 തീയതികളിൽ തൊടുപുഴ സരസ്വതി വിദ്യാഭവൻ സെൻട്രൽ സ്‌കൂളിൽ നടത്തുന്ന സംസ്ഥാന സബ് ജൂനിയർ ഫാസ്റ്റ് ഫൈവ് നെറ്റ്‌ബോൾ ചാമ്പ്യൻഷിപ്പിന്റെ നടത്തിപ്പിനായി സംഘാടക സമിതി രൂപീകരിച്ചു. സംസ്ഥാന നെറ്റ്‌ബോൾ അസോസിയേഷനും, ജില്ലാ നെറ്റ്‌ബോൾ അസോസിയേഷനും ചേർന്ന് സരസ്വതി വിദ്യാഭവന്റെ സഹകരണത്തോടെയാണ് മത്സരങ്ങൾ സംഘടിപ്പിച്ചിരിക്കുന്നത്. സ്‌കൂൾ ഹാളിൽ ചേർന്ന സംഘാടകസമിതി രൂപീകരണയോഗം സ്‌കൂൾ മാനേജർ പ്രൊഫ. പി.ജി. ഹരിദാസ് ഉദ്ഘാടനം ചെയ്തു. ജില്ലാ നെറ്റ്‌ബോൾ അസോസിയേഷൻ പ്രസിഡന്റ് ജോർജ് റോജി ആന്റണി ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന നെറ്റ്‌ബോൾ അസോസിയേഷൻ ടെക്നിക്കൽ കമ്മിറ്റി ചെയർമാൻ പ്രൊഫ. സതീഷ്
തോമസ് മുഖ്യപ്രഭാഷണം നടത്തി. സ്‌കൂൾ പ്രിൻസിപ്പൽ വി.എൻ. സുരേഷ്, സ്‌കൂൾ വികസന സമിതി ഭാരവാഹികളായ ജഗദീഷ്ചന്ദ്ര, ബിജു വി.കെ., എം.ഐ. സുകുമാരൻ എന്നിവർ ആശംസകൾ നേർന്നു. ജില്ലാ നെറ്റ്‌ബോൾ അസോസിയേഷൻ ഭാരവാഹികളായ എൻ. രവീന്ദ്രൻ സ്വാഗതവും ലിഖിയ ഷാന്റോ പുൽപ്പറമ്പിൽ നന്ദിയും പറഞ്ഞു.മന്ത്രി റോഷി അഗസ്റ്റിൻ, അഡ്വ. ഡീൻ കുര്യാക്കോസ് എം.പി, പി.ജെ. ജോസഫ് എം.എൽ.എ, മുനിസിപ്പൽ ചെയർപേഴ്സൺ സബീന ബിഞ്ചു എന്നിവർ രക്ഷാധികാരികളും പ്രൊഫ.പി.ജി. ഹരിദാസ് (ചെയർമാൻ), കെ. ദീപക്, പി.എൻ. സുരേഷ്, ജഗദീഷ് ചന്ദ്ര (വൈസ്

ചെയർമാൻമാർ), ജോർജ് റോജി ആന്റണി (ജനറൽ കൺവീനർ), എൻ. രവീന്ദ്രൻ (കൺവീനർ), ലിഖിയ ഷാന്റോ പുൽപ്പറമ്പിൽ, മുഹമ്മദ് ഫാസിൽ, ഡോ. ഗോപു ആന്റണി (ജോയിന്റ് കൺവീനർമാർ) എന്നിവരടങ്ങിയ 51 അംഗ സംഘാടക സമിതിയെയും തിരഞ്ഞെടുത്തു.