തൊടുപുഴ: ഗുണനിലവാരമുള്ള വിദ്യാഭ്യാസം കുട്ടികളുടെ അവകാശം എന്ന മുദ്രാവാക്യമുയർത്തി കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംഘടിപ്പിച്ച സംസ്ഥാന വിദ്യാഭ്യാസ ജാഥ ജില്ലയിലെ പര്യടനം പൂർത്തിയാക്കി. വിവിധ കേന്ദ്രങ്ങളിൽ ജാഥാ ക്യാപ്ടനും പരിഷത്ത് സംസ്ഥാന പ്രസിഡണ്ടുമായ ടി.കെ.മീരാഭായ് ജനറൽ സെക്രട്ടറി പി.വി. ദിവാകരൻ, ഡോ: കെ. രമേശ്, വി.വി. ശ്രീനിവാസൻ, വിനോദ് കുമാർ.പി.എം, പി.എ.തങ്കച്ചൻ, ടി. എം. സുബൈർ, വി.വി. ഫിലിപ്പ് തുടങ്ങിയവർ സംസാരിച്ചു. ജാഥയുടെ ജില്ലാതല ഉദ്ഘാടനം ദേവിയാറിൽ കവിയും സാഹിത്യകാരനുമായ എം.ബി. രാജൻ നിർവ്വഹിച്ചു. ജാഥ തുടർന്ന് പാറത്തോട്, അടിമാലി,ചിറ്റൂർ,
ഉടുമ്പന്നൂർ, മുട്ടം കേന്ദ്രങ്ങളിലെ സ്വീകരണങ്ങൾക്ക് ശേഷം തൊടുപുഴ വെങല്ലൂരിൽ സമാപിച്ചു. ജില്ല സമാപനയോഗം മുൻ ഉപജില്ലാ വിദ്യാഭ്യാസ ആഫീസർ എം. എം. മാത്യു ഉദ്ഘാടനം ചെയ്തു. മുൻ മുനിസിപ്പൽ ചെയർമാൻ രാജീവ് പുഷ്പാംഗദന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിന് ഡോ: കെ.കെ ഷാജി സ്വാഗതവും നുസൈഫ. ഇ. എ നന്ദിയും പറഞ്ഞു.നവംമ്പർ 14 ന് കാസർഗോഡ് നിന്ന് ആരംഭിച്ച ജാഥ ഡിസംബർ 10 ന് തിരുവനന്തപുരത്ത് സമാപിക്കും