
കുമളി: മലയാളി യുവാവിനെ ഹംഗറിയിൽ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. കുമളി അമരാവതി പാറതൊട്ടിയിൽ വീട്ടിൽ സനൽ കുമാർ (47) ആണ് ഹംഗറിയിലെ താമസ സ്ഥലത്ത് മരിച്ചനിലയിൽ ഞായറാഴ്ച്ച രാവിലെ കണ്ടെത്തിയത്. ശനിയാഴിച്ച രാത്രി ജോലി കഴിഞ്ഞ് നാട്ടിലെ സുഹൃത്തുക്കളുമായി ഫോണിൽ സംസാരിച്ചിരിരുന്നു. വീട്ടുകാർ ഫോണിൽ വിളിച്ചപ്പോൾ ലഭിക്കാത്തതിനെ തുടർന്ന് ഹംഗറിയിലുള്ള സുഹൃത്തുക്കളെ വിവരം അറിയിക്കുകയും അവർ നടത്തിയ അന്വേഷണത്തിൽ സനലിനെ കിടപ്പ് മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയുമായിരുന്നു. ഹംഗറി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഭാര്യ : റാണി . മക്കൾ: ആര്യ പി.എസ്. (മെഡിക്കൽ വിദ്യാർഥിനി തിരുവനന്തപുരം മെഡിക്കൽ കോളേജ്). അശ്വൻ.പി.എസ്.(എഞ്ചീനീയറിങ് വിദ്യാർത്ഥി കോതമംഗലം).