prize

അടിമാലി: എസ്എൻ.ഡിപി വോക്കേഷണൽ ഹയർ സെക്കന്ററി സ്‌കൂൾ എൻ.എസ്എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ ശിശുദിനത്തിനോടനുബന്ധിച്ച് 18 വയസ്സു വരെ പ്രായമുള്ള 1084 കുട്ടികൾക്ക് പൊതുജനങ്ങളുടെ സഹകരണത്തോടുകൂടി സമ്മാനങ്ങൾ നൽകുന്ന ജില്ലാ ഭരണകൂടത്തിന്റെ പദ്ധതിയിൽ പങ്കാളികളായി. എൻ.എസ്എസ് വോളണ്ടിയേഴ്സ് സമാഹരിച്ച് ചെറിയ തുകയിൽ നിന്നും 21 കുട്ടികൾക്ക് സമ്മാനങ്ങൾ എത്തിച്ചു നൽകാൻ സാധിച്ചു. കാർമൽ ഗിരി മച്ചിപ്ലാവ്, ലിറ്റിൽ ഫ്ളവർ മേഴ്സി ഹോം ചെങ്കുളം, മൈക്കിൾ ബോയ്സ് ഹോം മറയൂർ എന്നീ സെന്ററുകളിലെ കുട്ടികൾക്കാണ് സമ്മാനങ്ങൾ വിതരണം ചെയ്തത്. പരിപാടിയിൽ സ്‌കൂൾ പ്രിൻസിപ്പൽ അജി എം.എസ്, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ നിധിൻ മോഹൻ, വോളണ്ടിയർമാരായ കൃഷ്ണജിത്ത്, കാശിനാഥ്, ആദിനാഥ്, ദേവിക എന്നിവർ നേതൃത്വം നൽകി.