തൊടുപുഴ: കേരള സ്റ്റേറ്റ് ആർട്സ് ആന്റ് കൾച്ചറൽ ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ മ്യൂസിക്കൽ ലൈവ് കൺസേർട്ട് 2025 സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ജനുവരി 5ന് വൈകിട്ട് 6മുതൽ ഷെറോൺ കൾച്ചറൽ സെന്ററിലാണ് പരിപാടി. റിയാലിറ്റി ഷോ താരജോഡികളായ ശ്രീരാഗും അനുശ്രീയും സംഗീത നിശ നയിക്കും. ഇവരോടൊപ്പം സോഷ്യൽ മീഡിയ താരവും മിമിക്രി കലാകാരനുമായ ബേസിൽ ബെന്നിയും പങ്കെടുക്കും. . സംസ്ഥാന സാംസ്കാരിക വകുപ്പിന്റെയും കേരള സംഗീത നാടക അക്കാദമിയുടെയും കീഴിൽ സംഘടന പ്രവർത്തിക്കുന്നു. മൂന്നു ബാച്ചുകളിലായി 2000 , 1500 , 1000 എന്നിങ്ങനെയാണ് ടിക്കറ്റ നിരക്ക്. കെ.എസ്.എ.എഫ് സംസ്ഥാന ജനറൽ സെക്രട്ടറി രഞ്ജിത് കുര്യാച്ചൻ ഉദ്ഘാടനം ചെയ്യും.സംസ്ഥാന പ്രസിഡന്റ് മോഹൻ പനങ്കര അദ്ധ്യക്ഷത വഹിക്കും. ഷോയിൽ പങ്കെടുക്കുന്ന പ്രേക്ഷകരിൽ നിന്നും നറുക്കെടുപ്പിലൂടെ ഒരാൾക്ക് സ്മാർ‌ട്ട് ടിവി സമ്മാനം നൽകും. വാർത്താസമ്മേളനത്തിൽ കെ.എസ്.എ.എഫ് സംസ്ഥാന ജോയിന്റ് സെക്രട്ടറി കെ.പി. സുലോചന, സംസ്ഥാന വൈസ് പ്രസിഡന്റ് വിനു എൻ.വി, സംസ്ഥാന ട്രഷറർ ദീപു ജോസഫ് എന്നിവർ പങ്കെടുത്തു.