
തൊടുപുഴ: എറണാകുളം റവന്യു ജില്ലാ കലോത്സവത്തിൽ യു.പി. വിഭാഗം മോഹിനിയാട്ടത്തിൽ അഭിനന്ദനാർഹമായ നേട്ടം കൈവരിച്ച് വൈഗ പി.ആർ. മോഹിനിയാട്ടത്തിൽ യുപി വിഭാഗം എ ഗ്രേഡാണ് വൈഗ നേടിയത്. നാടോടി നൃത്തത്തിലും ഗ്രൂപ്പ് ഡാൻസിലും വൈഗക്ക്
ഏ ഗ്രേഡ് ലഭിച്ചു. കദളിക്കാട് വിമലമാതാ ഹയർ സെക്കന്ററി സ്‌കൂൾ എഴാം ക്ലാസ് വിദ്യാർത്ഥിനിയാണ്.അഡ്വക്കേറ്റ് ക്ലാർക്കായ മണക്കാട് അങ്കംവെട്ടി ലക്ഷം വീട്‌കോളനി നിവാസിയായ രാജേഷ്‌കുമാറിന്റേയും, വീട്ടമ്മയായ രാജിയുടെയും മകളാണ്.അമലാ ചിന്നപ്പനാണ് ഗുരു.