പീരുമേട്:ഒരു പഞ്ചായത്തിൽ ഒരു കളിസ്ഥലം പദ്ധതിയുടെ ഭാഗമായി വണ്ടിപ്പെരിയാർ പഞ്ചായത്ത് മിനിസ്റ്റേഡിയത്തിന് കളിസ്ഥല നിർമ്മാണത്തിനായി ഒരുകോടി രൂപയുടെ ഭരണാനുമതി ലഭിച്ചു.സിന്തറ്റിക് ഫുട്‌ബോൾ ടർഫ്. വോളിബോൾ കോർട്ട് .ലൈറ്റിംഗ് .ഫെൻസിങ് എന്നീ പ്രവർത്തികൾ പൂർത്തിയാക്കാനാണ് ഒരുകോടി രൂപ അനുവദിച്ചിരിക്കുന്നത്.
=പഞ്ചായത്ത് പ്രദേശങ്ങളിലെ കായിക താരങ്ങളെ വളർത്തി എടുക്കാനാണ് ഓരോ പഞ്ചായത്തിലും നിലവാരമുള്ള കളിക്കളം ഒരുക്കുക എന്ന ലക്ഷ്യമിട്ട് നടപ്പിലാക്കാൻ ഒരുങ്ങുന്നത്.
=കളിക്കളങ്ങൾ ഇല്ലാത്ത പ്രദേശിക സ്ഥാപനങ്ങളിൽ ആധുനിക നിലവാരത്തിലുള്ള കളിക്കളങ്ങൾ സമൂഹത്തിലെ എല്ലാ വിഭാഗക്കാർക്കും ഗുണകരമാകും.
ഏതു കായിക ഇനത്തിലുള്ള സൗകര്യമാണ് ഒരു പഞ്ചായത്തിൽ ആവശ്യമെന്ന് കണ്ടെത്തി അത്തരം കോർട്ടുകളാണ് തയ്യാറാക്കുന്നത്. ഫുട്‌ബോൾ. വോളിബോൾ . ബാസ്‌ക്കറ്റ്‌ബോൾ. ബാഡ്മിന്റൺ. തുടങ്ങിയ കോർട്ടുകൾ ഇത്തരത്തിൽ നിർമ്മിക്കും. പ്രാദേശിക തലത്തിലുള്ള ഒത്തുചേരലും സാമൂഹിക ഇടപെടലും മെച്ചപ്പെടുത്താൻ സഹായമായ കേന്ദ്രം കൂടിയാകും കളിക്കളം പദ്ധതി. സ്‌കൂൾ ഗ്രൗണ്ട് പഞ്ചായത്ത് മൈതാനം മറ്റ് പൊതു സ്ഥലങ്ങൾ എന്നിവിടങ്ങളിലാണ് പ്രധാനമായും പദ്ധതി നടപ്പിലാക്കുന്നത്.
"പദ്ധതിയുടെ നിർവഹണ ഏജൻസിയായ സ്‌പോർട്സ് കേരള ഫൗണ്ടേഷൻ തുടർനടപടികൾ പൂർത്തിയാക്കി ഉടൻ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കും
വാഴൂർ സോമൻ എം.എൽ.എ