
നെടുങ്കണ്ടം: ജില്ലാ ഭക്ഷ്യ സുരക്ഷാ വകുപ്പ് നെടുംകണ്ടം പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ റേഷൻ വ്യാപാരികൾക്ക് സെമിനാർ നടത്തി. നെടുങ്കണ്ടം പഞ്ചായത്ത് പ്രസിഡന്റ് പ്രീമി ലാലിച്ചൻ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗംജോജി ഇടപ്പള്ളിക്കുന്നേൽ അദ്ധ്യക്ഷത വഹിച്ചു. കെ പി കോളനി ഫാമിലി ഹെൽത്ത് സെന്റർ മെഡിക്കൽ ഓഫീസർ ഡോ. വിഷ്ണുമോഹൻ, അസിസ്റ്റന്റ് താലൂക്ക് സപ്ലൈ ഓഫീസർ കെ പി വിനോദ്,റേഷൻ ഡീലേഴ്സിന്റെ പ്രതിനിധി പി .ടിതോമസ്, സി ഡി എസ് ചെയർപേഴ്സൺ ഡെയ്സമ്മജോസ് , ഭക്ഷ്യ സുരക്ഷാ അസി. കമ്മീഷണർ ബൈജു പി.ജോസഫ്, ഉടുമ്പൻചോല ഭക്ഷ്യ സുരക്ഷ ഓഫീസർ ജി ശരൺ ,ദേവികുളം ഭക്ഷ്യ സുരക്ഷ ഓഫീസർ ആൻമേരിജോൺസൺ എന്നിവർ പങ്കെടുത്തു.