
തൊടുപുഴ: പൗരോഹിത്യത്തിന്റെ വജ്ര ജൂബിലി ആഘോഷിക്കുന്ന ഫാ. മാത്യു കുന്നത്തിനെ തൊടുപുഴ വ്യാപാരഭവനിൽ കൂടിയ യോഗത്തിൽ ആദരിച്ചു.അസ്സോസിയേഷൻ പ്രസിഡന്റ് രാജു തരണിയിലിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗത്തിൽ അഡ്വ ഡീൻ കുര്യാക്കോസ് എം. പി മെമെന്റോ നൽകി ആദരിച്ചു.അസ്സോസിയേഷൻ പ്രസിഡന്റ് രാജു തരണിയിൽ  പൊന്നാട അണിയിച്ച് സ്വീകരിച്ചു.
 യോഗത്തിൽ തൊടുപുഴ മർച്ചന്റ് അസോസിയേഷന്റ ആഭിമുഖ്യത്തിൽ മലബാർ ഗോൾഡുമായി സഹകരിച്ച് പത്തോളം പേർക്കുള്ള ഭവന നിർമ്മാണ ധനസഹായ വിതരണവും  ഡീൻ കുര്യാക്കോസ് എംപി നിർവഹിച്ചു. മർച്ചന്റ് ട്രസ്റ്റ് പ്രസിഡന്റ് ആർ ജയ ശങ്കറിനെയുംഭാരവാഹികളെയും , പുതിയതായി സ്ഥാനമേറ്റ   ജില്ലാ യൂത്ത് വിങ് വർക്കിങ് പ്രസിഡന്റ് പ്രജീഷ് രവിയേയും,ജില്ലാ വൈസ് പ്രസിഡന്റ് രമേശ് പി കെയേയും, ,തൊടുപുഴ യൂത്ത് വിങ് പ്രസിഡന്റ് പ്രശാന്ത് കുട്ടപ്പാസിനെയും ഭാരവാഹികളെയും വനിതാ വിങ് ജില്ലാ വർക്കിങ് പ്രസിഡന്റ് ഗിരിജാകുമാരിയെയും,യോഗത്തിൽ ആദരിച്ചു.
 യോഗത്തിൽ ജനറൽ സെക്രട്ടറി ശ്രീ സി കെ നവാസ്,വർക്കിങ് പ്രസിഡന്റ് ശ്രീ സാലി എസ് മുഹമ്മദ്,ട്രെഷറർ ശ്രീ അനിൽകുമാർ പീടികപ്പറമ്പിൽ,രക്ഷാധികാരി ശ്രീ ടി എൻ പ്രസന്നകുമാർ,ജില്ലാ സെക്രട്ടറി ശ്രീ നാസർ സൈര,വൈസ്പ്രസിഡന്റ്മാരായ ശ്രീ ജോസ് കളരിക്കൽ,ശ്രീ ഷെരീഫ് സർഗ്ഗം,ശ്രീ കെ പി ശിവദാസ്,ശ്രീ ഷിയാസ് എംപീസ്,ശ്രീ ലിജോൺസ് ഹിന്ദുസ്ഥാൻ,ജഗൻ ജോർജ്,സംസ്ഥാന കൗൺസിൽ അംഗം ജോസ് വഴുതനപ്പള്ളി എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു.