ഇടുക്കി: സ്റ്റേറ്റ് റിസോഴ്സ് സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് യോഗ അസോസിയേഷൻ ഓഫ് കേരളയുടെ സഹകരണത്തോടെ നടത്തുന്ന ഡിപ്ലോമ ഇൻ യോഗ ടീച്ചർ ട്രെയിനിംഗ് പ്രോഗ്രാമിലേക്ക് ലാറ്ററൽ എൻട്രിയായി അപേക്ഷ ക്ഷണിച്ചു. പ്ലസ്ടുവാണ് അടിസ്ഥാന യോഗ്യത. അപേക്ഷകർ 18 വയസ്സ് പൂർത്തിയാക്കിയിരിക്കണം. ഉയർന്ന പ്രായപരിധിയില്ല. എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജ് നടത്തുന്ന സർട്ടിഫിക്കറ്റ് ഇൻ യോഗ വിജയകരമായി പൂർത്തിയാക്കിയവർക്ക് ഡിപ്ലോമയുടെ രണ്ടാം സെമസ്റ്ററിൽ പ്രവേശനം എടുത്താൽ മതിയാകുംhttps://app.srccc.in/register എന്ന ലിങ്കിലൂടെ പ്രത്യേക അപേക്ഷാ ഫോറം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് എസ്.ആർ.സി. ഓഫീസിൽ സമർപ്പിക്കേണ്ടതാണ്. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 31 . വിശദവിവരങ്ങൾക്ക് ഡയറക്ടർ. സ്റ്റേറ്റ് റിസോഴ്സ് സെന്റർ, നന്ദാവനം. വികാസ്ഭവൻ പി. ഒ., തിരുവനന്തപുരം33. ഫോൺ : 04712325101, 8281114464. വെബ്‌സൈറ്റ് www.srccc.in . ജില്ലയിലെ പഠനകേന്ദ്രം:യോഗ അസ്സോസിയേഷൻ ഓഫ് കേരള, ചെറുതോണി, ഇടുക്കി. ഫോൺ: 9495810510.