sammanam

തൊടുപുഴ: തൊടുപുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിൽ നടന്നുവന്ന ശ്രീമദ് ഭഗവത്ഗീതാഭാഷ്യപാരായണാഞ്ജലി 'ഗീതാമൃതം 2024' ന് സമാപനം കുറിച്ചു. ക്ഷേത്രം ട്രസ്റ്റി എൻ.ആർ. സതീശൻ നമ്പൂതിരിപ്പാടിന്റെ അദ്ധ്യക്ഷതയിൽ കൂടിയ സമാപനസഭ ഡോ. ഗംഗാധരൻനായർ ഉദ്ഘാടനം ചെയ്തു. ചിൻമയ ഇന്റർനാഷണൽ ഫൗണ്ടേഷൻ മുഖ്യആചാര്യൻ സ്വാമി ശാരദാനന്ദ സരസ്വതി മുഖ്യപ്രഭാഷണം നടത്തി. ശങ്കരാനന്ദാശ്രമമഠം മഠാധിപതി സ്വാമി ശിവസ്വരൂപാനന്ദ അനുഗ്രഹ പ്രഭാഷണവും, ക്ഷേത്രം മാനേജിംഗ് ട്രസ്റ്റി എൻ.ആർ. പ്രദീപ്നമ്പൂതിരിപ്പാട്, ക്ഷേത്രം രക്ഷാധികാരി കെ.കെ. പുഷ്പാംഗദൻ , നാരായണശർമ്മ ആനിക്കാട്, എം.ജി. രാജശേഖരൻ, ബി. വിജയകുമാർ, സി.സി. കൃഷ്ണൻ, ബി. ഇന്ദിര, കെ.ആർ. വിജയകുമാർ, അഡ്വ. ശ്രീവിദ്യാ രാജേഷ് എന്നിവർ ആശംസാ പ്രസംഗങ്ങളും നടത്തി. ഭഗവദ്ഗീത അടിസ്ഥാനമാക്കി നടത്തിയ വിവിധ മത്സരങ്ങളിൽ പങ്കെടുത്ത വിദ്യാർത്ഥികൾക്ക് സ്വാമി ശാരദാനന്ദ സരസ്വതി, എൻ.ആർ. സതീശൻനമ്പൂതിരിപ്പാട്, സ്വാമി ശിവസ്വരൂപാനന്ദ, ക്ഷേത്രം മാനേജിംഗ് ഡയറക്ടർ എൻ.ആർ. പ്രദീപ് നമ്പൂതിരിപ്പാട് എന്നിവർ ചേർന്ന് സമ്മാനവിതരണം നടത്തി.