jilla
അന്താരാഷ്ട്ര ഭിന്നശേഷി ദിനാചരണത്തലെ കലാ കായിക മത്സര സമാപനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ടി ബിനു ഉദ്ഘാടനം ചെയ്യുന്നു.

അന്താരാഷ്ട്ര ഭിന്നശേഷി ദിനാചരണത്തോടനുബന്ധിച്ച് തങ്കമണി സെന്റ്.തോമസ് പാരിഷ് ഹാളിൽ ജില്ലാതല കലാകായിക മത്സരങ്ങളും പൊതു പരിപാടിയും നടത്തി. സാമൂഹ്യനീതി വകുപ്പിന്റെയും ജില്ലാ ഭരണ കൂടത്തിന്റെയും കാമാക്ഷി ഗ്രാമ പഞ്ചായത്തിന്റെയും ആഭിമുഖ്യത്തിലാണ് പരിപാടികൾ സംഘടിപ്പിച്ചത്. മച്ചിപ്ലാവ് കാർമ്മൽ ജ്യോതി സ്‌കൂൾ ഒവറോൾ കിരീടം നേടി.
സമാപന സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ടി ബിനു ഉദ്ഘാടനം ചെയ്തു.ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആശ ആന്റണി, ജില്ലാ ആസൂത്രണ സമിതി ഉപാദ്ധ്യക്ഷൻ സി .വി വർഗ്ഗീസ് ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ രാരിച്ചൻ നീറനാക്കുന്നേൽ, ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആൻസി തോമസ്, തങ്കമണി പഞ്ചായത്ത് പ്രസിഡന്റ് അനുമോൾ ജോസ് തുടങ്ങിയവർ പങ്കെടുത്തു.