
തൊടുപുഴ: ആധുനിക രീതിയിൽ നിർമ്മാണമാരംഭിച്ച് ഉദ്യോഗസ്ഥ തലത്തിലെ പിടിപ്പ്‌കേട് കൊണ്ട് പണി നിർത്തി വെച്ചകാരിക്കോട് തെക്കുംഭാഗം റോഡ് നിർമ്മാണം പുനരാരംഭിക്കും. പ്രധാന തടസ്സമായി നിന്ന വാട്ടർ അതോറിറ്റിയും കെ.എസ്.ഇ.ബി യും നാളെ മുതൽ ചെയ്ത് തീർക്കേണ്ട ജോലികൾ ആരംഭിക്കും. കെ.എസ്.ഇ.ബി അധികൃതർ പോസ്റ്റ് മാറുന്നതുമായി ബന്ധപ്പെട്ട് എസ്റ്റിമേറ്റ് പോലും തയ്യാറാക്കിയിരുന്നില്ല. ഇതിനെ തുടർന്ന് പണം അടയ്ക്കാനും കരാറ്കാരന് സാധിച്ചിരുന്നില്ല. രണ്ടാഴ്ചയായി റോഡിന്റെ പണികൾ നിർത്തിവച്ചിരിക്കുകയായിരുന്നു ശ്രദ്ധയിൽപ്പെട്ട സി.പിഎം പ്രവർത്തകർ പി.ഡബ്യു.ഡി അധികൃതരുമായി ബന്ധപ്പെട്ടപ്പോഴാണ് വാട്ടർ അതോറിറ്റിയുടെയും കെ.എസ്.ഇ.ബി യുടെയും നിസ്സ ഹരണം ശ്രദ്ധയിൽ പെട്ടത്. സി.പി.എം തൊടുപുഴ ഈസ്റ്റ് ഏരിയാ സെക്രട്ടറി മുഹമ്മദ് ഫൈസലിന്റെ നേതൃത്വത്തിൽ പ്രവർത്തകർ കെ.എസ്.ഇ.ബി എക്സികുട്ടീവ് എഞ്ചിനീയറുമായി ചർച്ച നടത്തുകയും ഇന്ന് തന്നെ എസ്റ്റിമേറ്റ് തയ്യാറാക്കി തുടർ നടപടി സ്വീകരിക്കാമെന്നും . വാട്ടർ അതോറിറ്റി അധികൃതർ നാളെ മുതൽ പണികൾ ആരംഭിക്കാമെന്നും അറിയിക്കുകയായിരുന്നു.