afnas

തൊടുപുഴ: എൽ.എസ്.ഡി. സ്റ്റാമ്പ് കടത്തിയ സംഭവത്തിൽ പ്രതിക്ക് 12 വർഷം കഠിന തടവും പിഴയും ശിക്ഷ ലഭിച്ചു. എറണാകുളം ഇടപ്പള്ളി വട്ടേക്കുന്നുംകരയിൽ സ്‌കൂൾപറമ്പ് വീട്ടിൽ അഫ്നാസി(26 )നെയാണ് ശിക്ഷിച്ചത്. പന്ത്രണ്ട് വർഷം കഠിന തടവും 100000 രൂപ പിഴയുമാണ് ശിക്ഷ . പിഴ അടച്ചില്ലെങ്കിൽ 6 മാസം കൂടി കഠിന തടവും അനുഭവിക്കേണ്ടിവരും. തൊടുപുഴ എൻ.ഡി.പി.എസ് സ്‌പെഷ്യൽ കോടതി ജഡ്ജ് ഹരികുമാർ കെ.എൻ.ശിക്ഷ വിധിച്ചത്. 2019 ഒക്ടോബർ 27 ന് ഇടുക്കി കൊട്ടക്കാമ്പൂരിലെ കമ്മ്യൂണിറ്റി ഹാളിന്റെ മുൻവശത്തുള്ള റോഡരുകിൽ നിന്നും എൽ.എസ്.ഡി സ്റ്റാമ്പ് കടത്തുന്നതിനിടയിലാണ് അഫ്നാസ് പിടിയിലായത്. മറയൂർ എക്‌സൈസ് റേഞ്ച് ഇൻസ്‌പെക്ടർ സുദീപ്കുമാറും സംഘവും ചേർന്നാണ് കേസ് പിടിച്ചത്.മൂന്നാർ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ സിറിൽ കെ മാത്യൂസ് അന്വേഷണം നടത്തി കുറ്റപത്രവും സമർപ്പിച്ചിരുന്നു. കേസിൽ പ്രോസിക്യൂഷന് വേണ്ടി എൻ.ഡി.പി.എസ്. കോടതി സ്‌പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ബി രാജേഷ് ഹാജരായി.