 
കട്ടപ്പന : തേക്കടി കൊച്ചി സംസ്ഥാന പാതയിൽ നിയന്ത്രണം നഷ്ടമായ സ്വകാര്യബസ് കാനയിലേക്ക് ചരിഞ്ഞ് അഞ്ചു യാത്രക്കാർക്കും ,ഡ്രൈവർക്കും പരിക്കേറ്റു. മാമരത്തുംമൊട്ട അറപ്പുരക്കൽ സുഗന്ധമ്മ (64) വളകോട് വരവുകാലായിൽ അനു മോഹനൻ ( 52) മോനിഷ (25) , ഒമേഗാപ്പടി ചക്കാറയിൽ ശോഭന (56)ഈറ്റക്കാനം കുറ്റിയാമാക്കൽ തങ്കമ്മ (70) ബസ് ഡ്രൈവർ കോഴിമല പിരിവിക്കൽ അർജുൻ (28) എന്നിവർക്കാണ് പരിക്കേറ്റത്. വളകോടിനും, ഉപ്പുതറക്കുമിടയിൽ
മാട്ടുതാവളം പുളിക്കപ്പടിയിൽ താങ്കളാഴ്ച പതിനൊന്നിനാണ് അപകടം. വളകോട്ടിൽ നിന്ന് ഉപ്പുതറയിലേക്ക് വരികയായിരുന്ന ജയ്ഗുരു ബസാണ് അപകടത്തിൽ പെട്ടത്. ഇറക്കം ഇറങ്ങി വരുന്ന സമയം
വളവിൽ നിയന്ത്രണം നഷ്ടമായി കാനയിലേക്ക് ചരിയുകയായിരുന്നു. കലുങ്കിന് സമീപമുള്ള മൺ തിട്ടയിൽ ഇടിച്ചാണ് ബസ് നിന്നത്. കുത്തനെയുള്ള ഇറക്കത്തിനു ശേഷമുള്ള ഈ വളവിൽ മുൻപും അപകടം ഉണ്ടായിട്ടുണ്ട്. ആരുടേയും പരിക്ക് ഗുരുതരമല്ല. ഒരാളെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലും, മറ്റുള്ളവരെ ഉപ്പുതറ കമ്യൂണിറ്റി സെന്ററിലും പ്രവേശിപ്പിച്ചു.