പീരുമേട്: സി.പി.എം പീരുമേട്ഏരിയാ സമ്മേളനത്തിൽ സെക്രട്ടറിയായി എസ്. സാബുവിനെ സമ്മേളനം ഐക്യകണ്ഠന തെരഞ്ഞെടുത്തു. രണ്ടുദിവസംനീണ്ടു നിന്ന പ്രതിനിധി സമ്മേളനത്തിന് ശേഷം റെഡ് വോളന്റിയർ പരേഡും പ്രകടനവും നടന്നു. കനത്ത മഴയിലും കക്കി കവലയിൽ നിന്നും വണ്ടി പെരിയാറ്റിലേക്ക് വൻ പ്രകടനം നടന്നു. സമ്മേളനത്തിൻ ജില്ലാ സെക്രട്ടറി സി വി വർഗീസ്, എംഎം മണി എം.എൽ.എ,ജില്ലാ സെക്രട്ടറിയേറ്റ് അംഗം ആർ. തിലകൻ, ജില്ലാകമ്മിറ്റി അംഗങ്ങളായ ജി. വിജയാനന്ദ്, കെ.എം. ഉഷ, ഏരിയാ സെക്രട്ടറി എസ്. സാബു,എന്നിവർ നേതൃത്വം നൽകി.