അപേക്ഷിച്ചാലുടൻ വൈദ്യുതി കണക്ഷൻ
തൊടുപുഴ: നടപടികൾ ലളിതമാക്കിയതോടെ വൈദ്യുതി കണക്ഷനുകൾക്കുള്ള അപക്ഷകരുടെ എണ്ണം കുത്തനെകൂടി.അപേക്ഷിച്ച് 24 മണിക്കൂറിനകം വൈദ്യുതിനൽകാനുള്ള പദ്ധതിയുമായി കെ.എസ്ഇ.ബി രംഗത്ത് വന്നതോടെയാണ്  ഈ കുതിച്ച്കയറ്റം.ഡിസംബർ ഒന്ന് മുതലാണ് പദ്ധതി പ്രാവർത്തികമാക്കിത്തുടങ്ങിയത് . കെഎസ്ഇബി സെൻട്രൽ ചീഫ് എൻജിനീയർ ഓഫീസിനു കീഴിലുള്ള ഇടുക്കി,തൃശ്ശൂർ,എറണാകുളം, ആലപ്പുഴ എന്നീ ജില്ലകളിലെ 235 സെക്ഷൻഓഫീസുകളിൽ ഇതിനായി വിപുലമായ ക്രമീകരണങ്ങൾ ഒരുക്കിയിരുന്നു. ദിവസങ്ങൾക്കുള്ളിൽത്തന്നെ പദ്ധതി വഴി കൂടുതൽ ഉപഭോക്താക്കൾക്ക് കണക്ഷൻ നൽകാനായി. അക്ഷയകേന്ദ്രങ്ങൾ വഴിയോ സ്വന്തം സ്മാർട്ട് ഫോൺവഴിയോ അപേക്ഷകൾ നൽകാവുന്നതാണ്.
പാക്കേജ് കണക്ഷൻ എന്ന പേരിൽ www.kseb.in എന്ന വെബ് സൈറ്റ് വഴി ഓൺലൈനായി പാക്കേജ് കണക്ഷൻ എന്ന് തിരഞ്ഞെടുത്താണ് അപേക്ഷിക്കേണ്ടതും പണം അടക്കേണ്ടതും. അപേക്ഷ ഫീസും റെഗുലേറ്ററി കമ്മീഷൻ അംഗീകരിച്ച എസ്റ്റിമേറ്റ് കോസ്റ്റും ലോഡിന് ആനുപാതികമായ കരുതൽ നിക്ഷേപവും ഒന്നിച്ചു ഓൺലൈനായി അപ്പോൾ തന്നെ അടയ്ക്കാം. സ്ഥല പരിശോധന കഴിയുന്നത് വരെ കാത്ത് നിൽക്കേണ്ടതില്ല. ഓഫീസിൽ നേരിട്ട് വരുന്ന അപേക്ഷകർ രജിസ്‌ട്രേഷൻ സമയത്ത് പാക്കേജ് കണക്ഷൻ വേണമെന്ന് അറിയിക്കണം. പോസ്റ്റിൽ നിന്നും 35 മീറ്റർ വരെയുള്ള സർവീസ് വയർ മാത്രം മതിയാകുന്ന കണക്ഷനുകളാണ് ഈ പദ്ധതിയിൽ ഉൾപ്പെടുക.
=അപേക്ഷ ഫീസ് 50 രൂപ ,എസ്റ്റിമേറ്റ് കോസ്റ്റ് സിംഗിൾ ഫേസ് അഞ്ച് കിലോവാട്ട് 1914 രൂപ ,ത്രീ ഫേസ് 10 കിലോ വാട്ട് വരെ 4642 രൂപ
അപേക്ഷകർ ശ്രദ്ധിക്കേണ്ടത്
കണക്ഷൻ ലഭിക്കേണ്ട കെട്ടിടത്തിനടുത്തുള്ള പോസ്റ്റിൽ നിന്നും മീറ്റർ സ്ഥാപിക്കാൻ ഉദ്ദേശിക്കുന്ന സ്ഥാനത്തേക്കുള്ള ദൂരം 35 മീറ്റർ കൂടാൻ പാടില്ല. സർവ്വീസ് വയർ മറ്റൊരാളുടെ ഉടമസ്ഥതയിലുള്ള സ്ഥലം ക്രോസ് ചെയ്യുന്നെങ്കിൽ അവരുടെ അനുവാദം മുൻകൂട്ടി എഴുതി വാങ്ങിയതിനുശേഷം വേണം പാക്കേജ് ഫീസ് അടക്കാൻ. ഉടമസ്ഥാവകാശ രേഖ, തിരിച്ചറിയൽ രേഖ, ടെസ്റ്റ് റിപ്പോർട്ട് എന്നിവ കണക്ഷൻ നൽകാൻ വരുന്ന കെ.എസ്ഇ.ബി ഉദ്യോഗസ്ഥനു നൽകേണ്ടതാണ്.
കോൺട്രാക്ടറും സൂപ്പർവൈസറും വയർമാനും കൂടി ഒപ്പിട്ട ടെസ്റ്റ് റിപ്പോർട്ട് അപേക്ഷകൻ നൽകണം.അപേക്ഷ ഫീസും റെഗുലേറ്ററി കമ്മീഷൻ അംഗീകരിച്ച എസ്റ്റിമേറ്റ്കോസ്റ്റുംലോഡിന്ആനുപാതികമായി കരുതൽ നിക്ഷേപവും ഒന്നിച്ചുഓൺലൈനായി അടക്കണം.ഈ പദ്ധതി കൂടുതൽ വിവരങ്ങൾ അതാത് സെക്ഷൻ ഓഫീസുകളിൽ നിന്നും അറിയാവുന്നതാണ്.
' 35 മീറ്റർ വരെ സർവീസ് വയർമാത്രം മതിയാവുന്നഅപേക്ഷകർക്കാണ് ഡിസംബർ ഒന്നു മുതൽ നടപ്പിൽ വരുത്തുന്നത്. ഒരുമാസത്തിനുള്ളിൽപദ്ധതി സംബന്ധിച്ച്വി അവലോകനം നടത്തും. അപേക്ഷകർ പാക്കേജ് കണക്ഷനോട് ഏറെ ആവേശത്തോടെ പ്രതികരിക്കുന്നുവെന്നാണ് ആദ്യ ദിനങ്ങൾ തന്നെ നൽകുന്ന സൂചന
എം .എ പ്രവീൺ
കെ. എസ്. ഇ. ബി
സെൻട്രൽ റീജിയൺ
ചീഫ് എൻജിനീയർ