വെള്ളത്തൂവൽ: സെന്റ് ജോർജ് ഫൊറോന പള്ളിയിൽ ആദ്യ വെള്ളിയാഴ്ച കൺവെൻഷനും അഭിഷേക ശുശ്രൂഷയും 6 ന് നടക്കും. രാവിലെ 9ന് ജപമാല, 9.30ന് സ്തുതി ആരാധന,10ന് ദൈവവചന പ്രഘോഷണം,11ന് കുമ്പസാരം, 11.30ന് ദിവ്യകാരുണ്യ ആരാധന,സൗഖ്യ പ്രാർത്ഥന, നിയോഗ സമർപ്പണം,12 30 ന് വിശുദ്ധ ഗീവർഗീസിന്റെ നൊവേന, 1ന് ആഘോഷമായ വി. കുർബ്ബാന, 2ന് നേർച്ചക്കഞ്ഞി വിതരണം എന്നിവ നടക്കും. വിവിധ ശുശ്രൂഷകൾക്ക് ആനക്കുളം സെന്റ് ജോസഫ് പള്ളി വികാരി ഫാ.ജോസഫ്ഉമ്മിക്കുന്നേൽ നേതൃത്വം നൽകും.