vith

നെയ്യശ്ശേരി: എസ്.എൻ.സി.എം എൽ.പി സ്‌കൂളിന്റെ ആഭിമുഖ്യത്തിൽ അന്യം നിന്നു പോകുന്ന വിത്തിനങ്ങളെ സംരക്ഷിക്കുന്നതിനും നെൽകൃഷിയുടെ സംസ്‌കാരം വളർത്തുന്നതിനുമായി കരിമണ്ണൂർ ചേറാടി കൊക്കലം പാടത്ത് വിത്തിറക്കി. പ്രാദേശിക വികസന സമിതി അംഗം ബെഞ്ചമിൻ ജേക്കബ് കുഴിക്കാട്ടുമ്യാലിൽ ഉദ്ഘാടനം നിർവഹിച്ചു. സർക്കാർ തലത്തിൽ കർഷകരോട് കാണിക്കുന്ന അവഗണനയും,കൃഷി ലാഭകരമാക്കാൻ കഴിയാത്ത അവസ്ഥയും പലപ്പോഴും വരുന്നതിനാൽ പലരും കൃഷിയിൽ നിന്ന് പിന്തിരിയാൻ കാരണമാകുന്നുവെന്നും അദ്ദേഹം പറഞ്ഞു. അദ്ധ്യാപകൻ അരുൺ ജോസിൻ നേതൃത്വം നൽകി. വിത്ത് മുളപ്പിക്കുന്നതിന്റെ ഘട്ടങ്ങളും വിത്തിന്റെ പ്രത്യേകതകളും കുട്ടികൾ മനസ്സിലാക്കി. സ്‌കൂൾ ഹെഡ്മിസ്ട്രസ് ദിവ്യാ ഗോപി, സുബൈർ സി.എം എന്നിവർ പങ്കെടുത്തു.