ചെറുതോണി : ഇടുക്കി മെഡിക്കൽ കോളജിൽ സർജറി വിഭാഗത്തിന് കീഴിലെ ആധുനിക ലാപ്രോസ്‌കോപ്പി സംവിധാനം മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. 58.5 ലക്ഷം രൂപ വില വരുന്ന നിലവിൽ ലഭ്യമായിട്ടുള്ള എല്ലാവിധ ആധുനിക സംവിധാനങ്ങളും അടങ്ങിയ യൂണിറ്റാണ് മെഡിക്കൽ കോളേജിൽ സ്ഥാപിച്ചിട്ടുള്ളത്.താക്കോൽ ദ്വാര ശസ്ത്രക്രിയകൾ നടത്തുന്നതിനാണ് ഈ യൂണിറ്റുകൾ ഉപയോഗിക്കുക. നിലവിൽ കേരളത്തിലെ സർക്കാർ മെഡിക്കൽ കോളജുകളിൽ സ്ഥാപിച്ചിട്ടുള്ള ലാപ്രോസ്‌കോപ്പി യൂണിറ്റുകളിൽ ഏറ്റവും വിലയേറിയതും ആധുനിക സൗകര്യങ്ങൾ ഉള്ളതുമായ യൂണിറ്റാണ് ഇടുക്കി മെഡിക്കൽ കോളേജിൽ സ്ഥാപിച്ചിട്ടുള്ള ത്.

മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. ടോമി മാപ്പിലകയിൽ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബിനു കെ റ്റി, മെഡിക്കൽ കോളേജ് സൂപ്രണ്ട് ഡോ. സുരേഷ് വർഗീസ്, മെഡിക്കൽ കോളജ് ആർ.എം.ഒ ഡോ നവാസ്, സർജറി വിഭാഗം മേധാവി ഡോ ആർ.സി ശ്രീകുമാർ എന്നിവർ യോഗത്തിൽ സംസാരിച്ചു. വിവിധ വകുപ്പ് മേധാവികൾ, മെഡിക്കൽ കോളേജ് ഉദ്യോഗസ്ഥർ, വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.

'മെഡിക്കൽ കോളേജ് വികസനത്തിനുള്ള എല്ലാ പിന്തുണയും നൽകും. റോഡ് വികസനം ഉടൻതന്നെ ആരംഭിക്കുമെന്നും അതിനുവേണ്ടി 18 കോടി രൂപ വക ഇരുത്തിയിട്ടുണ്ട് '

മന്ത്രി റോഷി അഗസ്റ്റിൻ

ലാപ്രോസ്‌കോപ്പി

രോഗാവസ്ഥകൾ കണ്ടുപിടിക്കുന്നതിനും ചികിത്സിക്കുന്നതിനും ഉപയോഗിക്കുന്ന ഒരു തരം താക്കോൽദ്വാര ശസ്ത്രക്രിയയാണ് ലാപ്രോസ്‌കോപ്പി. വയറിലോ പെൽവിസിലോ ഉള്ള നടപടിക്രമങ്ങൾക്കായി ചെറിയ മുറിവുകളും ക്യാമറയും മാത്രം ഉപയോഗിക്കാൻ ഇത് ഒരു സർജനെ അനുവദിക്കുന്നു.

അപ്പെൻഡിസൈറ്റിസ് , പെൽവിക് ഇൻഫ്ളമേറ്ററി ഡിസീസ് , എൻഡോമെട്രിയോസിസ് , കരൾ കാൻസർ , അണ്ഡാശയ അർബുദം തുടങ്ങിയ ചില അർബുദങ്ങൾ പോലുള്ള അവസ്ഥകൾ നിർണ്ണയിക്കാൻ ലാപ്രോസ്‌കോപ്പി ഉപയോഗിക്കാം .

ഇനിപ്പറയുന്നതുപോലുള്ള അവസ്ഥകളെ ചികിത്സിക്കുന്നതിനുള്ള ശസ്ത്രക്രിയയ്ക്കും ഇത് ഉപയോഗിക്കുന്നു:

വീണ്ടെടുക്കൽ സമയം മറ്റ് തരത്തിലുള്ള ശസ്ത്രക്രിയകളേക്കാൾ വേഗത്തിലായതിനാൽ ലാപ്രോസ്‌കോപ്പി പലപ്പോഴും ശുപാർശ ചെയ്യപ്പെടുന്നു.