കട്ടപ്പന : കട്ടപ്പന നഗരസഭാ കേരളോത്സവത്തിന്റെ ഭാഗമായി സ്വാഗതസഘം രൂപീകരിച്ചു.ഒപ്പം വിവിധങ്ങളായ സബ് കമ്മിറ്റികളും രൂപീകരിച്ചു.. പതിനൊന്നാം തീയതി അഞ്ചുവരെ ഓൺലൈൻ രജിസ്‌ട്രേഷൻ നടത്താം. കട്ടപ്പന നഗരസഭയിൽ സ്ഥിര താമസക്കാരായിട്ടുള്ളവർക്കാണ് മത്സരങ്ങളിൽ പങ്കെടുക്കാൻ സാധിക്കുക. ഓരോ മത്സരങ്ങൾക്കും പ്രായപരിധിയും നിശ്ചയിച്ചിട്ടുണ്ട്. കായിക മത്സരങ്ങൾ കട്ടപ്പന സെന്റ് ജോർജ് ഹയർ സെക്കന്ററി സ്‌കൂൾ മൈതാനിയിലും, കലാ മത്സരങ്ങൾ നഗരസഭ ഓഡിറ്റോറിയത്തിലും നടക്കും. വോളിബോൾ മത്സരം വെള്ളയാംകുടിയിൽ സംഘടിപ്പിക്കാനാണ്തീരുമാനം. ഏഴിന് ചേരുന്ന സ്വാഗതസംഘ യോഗത്തിൽ കൃത്യമായ രൂപരേഖ തയ്യാറാക്കും. തിരഞ്ഞെടുത്ത വിവിധ കമ്മിറ്റികളുടെ പ്രവർത്തനം ഇന്നുമുതൽ ആരംഭിക്കുമെന്നും നഗരസഭ അധികൃതർ വ്യക്തമാക്കി. നഗരസഭയിൽ ചേർന്ന യോഗത്തിൽ ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, പൊതുപ്രവർത്തകർ,സാമൂഹിക സംഘടന പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.