pic

കട്ടപ്പന : ജില്ലയിലെ ഭൂപ്രശ്നങ്ങളിലും സി.എച്ച്.ആർ വിഷയത്തിലും നിലപാടുകൾ വ്യക്തമാക്കുന്നതിനായി സി.പി.ഐ ബഹുജന കൂട്ടായ്മ കട്ടപ്പനയിൽ നടന്നു. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ.കെ അഷറഫ് പരിപാടി ഉദ്ഘാടനം ചെയ്തു. സങ്കീർണമായ ഭൂപ്രശ്ങ്ങൾ നിലനിൽക്കുന്ന ജില്ലയാണ് ഇടുക്കി. ഇത്തരത്തിൽ സങ്കീർണമായി നിൽക്കുന്ന നിയമങ്ങളിൽ നിന്നും ജനങ്ങളെ സംരക്ഷിക്കാൻ ഉത്തരവാദിത്വമുള്ള പാർട്ടിയാണ് സി.പി.ഐ. കമ്മ്യൂണിസ്റ്റ് പാർട്ടിയെ പ്രതികൂട്ടിലാക്കുവാൻ പലരും ശ്രമിച്ചിട്ടുണ്ട്. അതിനെയെല്ലാം അതിജീവിച്ച് ജനങ്ങളോടൊപ്പം നിൽക്കുമെന്നും അദ്ദേഹം പറഞ്ഞു. കെ സലിംകുമാർ, കെ.കെ ശിവരാമൻ, എം.കെ പ്രിയൻ, വി.ആർ ശശി, ജോസഫ് കടവിൽ, മാത്യു വർഗീസ്, കെ.ജെ ജോയ്സ് തുടങ്ങിയവർ സംസാരിച്ചു.