പീരുമേട്: ശബരിമല തീർത്ഥാടകരുടെ വാഹനവും കാറും കൂട്ടിയിടിച്ച് കാർ യാത്രികന് പരിക്ക്.വണ്ടിപ്പെരിയാർ മഞ്ചുമല സ്വദേശി മുഹമ്മദാലിക്കാണ്( 58) പരിക്കേറ്റത്. കുമളിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെ
കുമളി അറുപത്തിആറാം മൈലിലാണ് അപകടം നടന്നത്.ശബരിമല തീർത്ഥാടകരുടെ വാഹനം കാറിൽ ഇടിച്ച് റോഡിൽ നിന്ന് തെന്നിമാറുകയായിരുന്നു.