
കട്ടപ്പന :സമഗ്ര ശിക്ഷ കേരള കട്ടപ്പന ബിആർസിയുടെ നേതൃത്വത്തിൽ ഭിന്നശേഷി ദിനാചരണം നടന്നു. കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി .പി ജോൺ ഉദ്ഘാടനം ചെയ്തു. കുട്ടികളുടെ റാലിക്കുശേഷം ഫ്ളാഷ് മോബും നടന്നു. കട്ടപ്പന ഗവ. ട്രൈബൽ ഹയർ സെക്കൻഡറി സ്‌കൂൾ ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഐബിമോൾ രാജൻ അദ്ധ്യക്ഷയായി. വാർഡ് കൗൺസിലർ ധന്യ അനിൽ മുഖ്യപ്രഭാഷണം നടത്തി. സ്‌കൂൾ പ്രിൻസിപ്പൽ മിനി ഐസക്ക്, അദ്ധ്യാപകൻ സിബി എബ്രഹാം, ലയൻസ് ക്ലബ് പ്രതിനിധി സിജു തോമസ്, സ്‌പെഷ്യൽ എഡ്യൂക്കേറ്റർ സൗമ്യ രവീന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി വാങ്ങിയ ഡയപ്പറുകൾ സിജു തോമസ് കൈമാറി. സംസ്ഥാന സ്‌കൂൾ കായികമേളയിൽ മത്സരിച്ച താരങ്ങളെ അനമോദിച്ചു. തുടർന്ന് കുട്ടികൾ കലാപരിപാടികൾ അവതരിപ്പിച്ചു.