പീരുമേട്: ലോക ഭിന്നശേഷി ദിനത്തിന്റെ ഭാഗമായി ഏലപ്പാറ പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഭിന്നശേഷിക്കാർക്കായി കലാകായിക മേള സംഘടിപ്പിച്ചു.വർണ്ണശലഭങ്ങൾ എന്ന പേരിലാണ് ഒരു ദിവസം നീണ്ടുനിൽക്കുന്ന പരിപാടി നടത്തിയത്.പാട്ട് .ചിത്രരചന. കഥ കവിത രചന തുടങ്ങി കലാകായിക ഇനങ്ങളാണ് പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചത്. മത്സരത്തിൽ വിജയികളാകുന്നവർക്ക് ട്രോഫികളുംനൽകി. ഏലപ്പാറ വ്യാപാരി വ്യവസായി ഏകോപന സമിതി ഉൾപ്പെടെയുള സംഘടനകളുടെ നേതൃത്വത്തിൽ സമ്മാനങ്ങളും ഒരുക്കിയിരുന്നു. പരിപാടിയിൽ പങ്കെടുക്കാനുള്ള ചെലവും ഭക്ഷണവും പഞ്ചായത്തിന്റെ നേതൃത്വത്തിൽനൽകി. പഞ്ചായത്ത് പ്രസിഡന്റ് മറിയാമ്മ തോമസ് ഉദ്ഘാടനം ചെയ്തു.യോഗത്തിൽ പഞ്ചായത്ത്‌മെമ്പർ എബിൻ ബേബി അദ്ധ്യക്ഷനായിരുന്നു. അഴുത ബ്ലോക്ക് പഞ്ചായത്ത് അംഗം അഫിൻ ആൽബർട്ട് മുഖ്യപ്രഭാഷണം നടത്തി.