തൊ​ടു​പു​ഴ​ : ന​ഗ​ര​സ​ഭ​യി​ൽ​ കേ​ര​ളോ​ത്സ​വം​ സം​ഘ​ടി​പ്പി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച​ സ്വാ​ഗ​ത​സം​ഘം​ യോ​ഗം​ ചേ​ർ​ന്നു​. ന​ഗ​ര​സ​ഭാ​ വി​ദ്യാ​ഭ്യാ​സ​ ക​ലാ​കാ​യി​ക​ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മ​റ്റി​ ചെ​യ​ർ​മാ​ൻ​ പി​.ജി​ രാ​ജ​ശേ​ഖ​ര​ന്റെ​ അ​ദ്ധ്യ​ക്ഷ​ത​യി​ൽ​ ചേ​ർ​ന്ന​ യോഗം ന​ഗ​ര​സ​ഭാ​ ചെ​യ​ർ​പേ​ഴ്സ​ൺ​ സ​ബീ​ന​ ബി​ഞ്ചു​ ഉ​ദ്ഘാ​ട​നം​ ചെ​യ്തു​. സ്റ്റാ​ൻ​ഡിം​ഗ് ക​മ്മ​റ്റി​ ചെ​യ​ർ​മാ​ൻ​മാ​രാ​യ​ അ​ബ്‌​ദു​ൾ​ ക​രീം​ എം​.എ​.,ബി​ന്ദു​ പ​ത്മ​കു​മാ​ർ​,​ ജി​ല്ലാ​ യൂ​ത്ത് പ്രോ​ഗ്രാം​ ഓ​ഫീ​സ​ർ​ ശ​ങ്ക​ർ​ എം​.എ​സ്.,​ യൂ​ത്ത് കോ​-​ഓ​ർ​ഡി​നേ​റ്റ​ർ​ സ​ഹ​ൽ​ സു​ബൈ​ർ​ എ​ന്നി​വ​ർ​ സം​സാ​രി​ച്ചു​. ന​ഗ​ര​സ​ഭാ​ കേ​ര​ളോ​ത്സ​വം​ 2​1​,​ 2​2​,​ 2​3​ തീ​യ​തി​ക​ളി​ൽ​ വി​വി​ധ​ വേ​ദി​ക​ളി​ൽ​ സം​ഘ​ടി​പ്പി​ക്കു​ന്ന​തി​നും​ വി​ളം​ബ​ര​ ജാ​ഥ​ 1​9​.1​2​.2​0​2​4​ തീ​യ​തി​യി​ൽ​ ന​ട​ത്തു​ന്ന​തി​നും​ തീ​രു​മാ​നി​ച്ചു​. മ​ത്സ​രാ​ർ​ത്ഥി​ക​ൾ​ക്ക് നാളെ മുതൽ 1​7​ ന് 5​ മ​ണി​ വ​രെ​ കേ​ര​ളോ​ത്സ​വം​ വെ​ബ് പോ​ർ​ട്ട​ലാ​യ​ h​t​t​p​s​:​/​/​k​e​r​a​l​o​t​s​a​v​a​m​.c​o​m​ എ​ന്ന​ സൈ​റ്റ് മു​ഖേ​ന​ ഓ​ൺ​ലൈ​നാ​യി​ മാ​ത്രം​ അ​പേ​ക്ഷ​ക​ൾ​ സ​മ​ർ​പ്പി​ക്കാ​വു​ന്ന​താ​ണ്. ര​ജി​സ്ട്രേ​ഷ​ൻ​ സം​ബ​ന്ധി​ച്ച​ സം​ശ​യ​ങ്ങ​ൾ​ക്ക് 8​0​8​6​8​0​0​4​9​8​ എ​ന്ന​ ഫോ​ൺ​ ന​മ്പ​രി​ൽ​ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.