തൊടുപുഴ: സി .എച്ച് .ആർ കള്ളപ്രചരണങ്ങൾ തുറന്നുകാണിക്കാനും വസ്തുതകൾ വിവരിക്കാനുമായി സിപിഐ നേതൃത്വത്തിൽ ബഹുജന കൂട്ടായ്മകൾ നടത്തി. കാർഡമം ഹിൽ റിസർവ് എന്നറിയപ്പെടുന്ന ഏലമല പ്രദേശവുമായി ബന്ധപ്പെട്ട് സുപ്രീകോടതിയിൽ നിന്നുണ്ടായ ഇടക്കാല വിധി ജില്ലയിലെ ആറു ലക്ഷത്തോളം മനുഷ്യരെ ആശങ്കയിൽ ആഴ്ത്തിയിരിക്കുകയാണ് .ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ വിശദീകരിക്കുന്നതിനായി കട്ടപ്പന, നെടുങ്കണ്ടം, കുമളി, എന്നിവിടങ്ങളിൽ ബഹുജന കൂട്ടായ്മകൾ നടത്തി.നെടുങ്കണ്ടത്ത് ജില്ലാ സെക്രട്ടറി കെ സലിംകുമാറും, കട്ടപ്പനയിൽ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ കെ അഷ്രഫും, കുമളിയിൽ സംസ്ഥാന കൗൺസിൽ അംഗം കെ കെ ശിവരാമനും ഉദ്ഘാടനം ചെയ്തു. വിവിധ കേന്ദ്രങ്ങളിൽ നേതാക്കളായ വാഴൂർ സോമൻ എം. എൽ. എ വികെ ധനപാൽ, ജോസ് ഫിലിപ്പ്, പി പളനിവേൽ ,പ്രിൻസ് മാത്യു ,ജി എൻ ഗുരുനാഥൻ , സി യു ജോയ്, എം കെ പ്രിയൻ, കെ ജി ഓമനക്കുട്ടൻ, വി ആർ ശശി, ഇ എസ് ബിജിമോൾ, വി കെ ബാബുക്കുട്ടി,ജെയിംസ് ടി അമ്പാട്ട് , കെ സി ആലീസ് ,ജോസഫ് കടവിൽ എന്നിവർ സംസാരിച്ചു.