തൊടുപുഴ:വ​യ​നാ​ട് ദു​ര​ന്തം​ ക​ഴി​ഞ്ഞ് നാ​ലു​മാ​സം​ പി​ന്നി​ട്ടി​ട്ടും​ കേ​ര​ള​ത്തി​ന് ഒ​രു​ സ​ഹാ​യ​വും​ ചെ​യ്യാ​ത്ത​ കേ​ന്ദ്ര​ത്തി​ന്റെ ​ പ​ക​പോ​ക്ക​ൽ​ സ​മീ​പ​ന​ത്തി​നെ​തി​രെ​ ഇന്ന് തൊ​ടു​പു​ഴ​ ഇ​ൻ​കം​ ടാ​ക്‌​സ് ഓ​ഫീ​സി​ലേ​ക്ക് പ്ര​തി​ഷേ​ധ​ മാ​ർ​ച്ചും​ ധ​ർ​ണ​യും​ ന​ട​ത്തു​മെ​ന്ന് എ​ൽ.​ഡി​.എ​ഫ് ​ ജി​ല്ലാ​ ക​ൺ​വീ​ന​ർ​ കെ​ .സ​ലിം​കു​മാ​ർ​ അ​റി​യി​ച്ചു​. സം​സ്ഥാ​ന​ വ്യാ​പ​ക​മാ​യി​ ന​ട​ത്തു​ന്ന​ പ്ര​തി​ഷേ​ധ​ പ​രി​പാ​ടി​ക​ളു​ടെ​ ഭാ​ഗ​മാ​ണ് ഇ​ൻ​കം​ ടാ​ക്‌​സ് ഓ​ഫീ​സ് മാ​ർ​ച്ച്. 4​0​0​ൽ​ അ​ധി​കം​ പേ​രു​ടെ​ ജീ​വ​ൻ​ ന​ഷ്ട​‌​പ്പെ​ടു​ക​യും​ 2​0​0​0​ ത്തി​ൽ​ അ​ധി​കം​ വീ​ടു​ക​ൾ​ ത​ക​രു​ക​യും​ ചെ​യ്‌​ മ​ഹാ​ദു​ര​ന്തം​ ക​ണ്ടി​ല്ലെ​ന്നു​ ന​ടി​ക്കു​ന്ന​ മ​നു​ഷ്യ​ത്വ​ര​ഹി​ത​മാ​യ​ നി​ല​പാ​ടാ​ണ് കേ​ന്ദ്ര​ത്തി​ന്റെ​ത്. മ​റ്റു​ സം​സ്ഥാ​ന​ങ്ങ​ളി​ൽ​ പ്ര​കൃ​തി​ക്ഷോ​ഭം​ ഉ​ണ്ടാ​കു​മ്പോ​ഴൊ​ക്കെ​ വാ​രി​ക്കോ​രി​ സ​ഹാ​യി​ക്കു​ന്ന​ കേ​ന്ദ്രം​ കേ​ര​ള​ത്തോ​ട് രാ​ഷ്ട്രീ​യ​ വൈ​രം​ തീ​ർ​ക്കു​ക​യാ​ണ്. ഇ​തി​നെ​തി​രെ​ ന​ട​ക്കു​ന്ന​ മാ​ർ​ച്ചും​ ധ​ർ​ണ​യും​ സി​ പി​ ഐ​ ദേ​ശീ​യ​ എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം​ അ​ഡ്വ​. കെ​. പ്ര​കാ​ശ് ബാ​ബു​ ഉ​ദ്ഘാ​ട​നം​ ചെ​യ്യും​.സി​.പി​.​എം​ സം​സ്ഥാ​ന​ സെ​ക്ര​ട്ട​റി​യേ​റ്റ് മെ​മ്പ​ർ​ കെ​ .കെ​ ജ​യ​ച​ന്ദ്ര​ൻ​,​ കെ.​ സ​ലിം​കു​മാ​ർ​,​ സി​ .വി​ വ​ർ​ഗീ​സ്,​ കെ​ .കെ​ ശി​വ​രാ​മ​ൻ​,​ ജോ​സ് പാ​ല​ത്തി​നാ​ൽ​,​ കെ​ .ഐ​ ആ​ന്റണി​,​ അ​നി​ൽ​ കു​വ​പ്ലാ​ക്ക​ൽ​,​ ജോ​ർ​ജ് അ​ഗ​സ്റ്റി​ൻ​,​ പോ​ൾ​സ​ൺ​ മാ​ത്യു​,​ ജോ​ണി​ ചെ​രു​വ്പു​റം​,​ എ​ .എം​ ജ​ബ്ബാ​ർ​,​ കോ​യ​ അ​മ്പാ​ട്ട്,​ എ​ എ​ൻ​ റോ​യി​,​ പി​ കെ​ വി​നോ​ദ്,​ സി​ ജ​യ​കൃ​ഷ്‌​ണ​ൻ​ എ​ന്നി​വ​ർ​ പ്ര​സം​ഗി​ക്കും​.